കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. കൊറോണ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സിനിമാ താരങ്ങളും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിന് പിന്നാലെ ചില താരങ്ങള്‍ പൊലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുന്നുമുണ്ട്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന തെന്നിന്ത്യന്‍ നടന് ശശികുമാറിന്റെ ചിത്രങ്ങള്‍ വൈറല്‍.
തമിഴ് നടനും സംവിധായകനുമായ ശശികുമാര്‍ ശനിയാഴ്ച മധുര പോലീസിനൊപ്പം റോഡിലിറങ്ങുന്ന പൊതുജനങ്ങളോട് വീടുകളില്‍ കഴിയാനുള്ള അഭ്യര്‍ഥനയുമായി എത്തിയിരുന്നു. മാസ്ക്ക് ധരിച്ച് പോലീസിനൊപ്പം വണ്ടികളുമായെത്തുന്നവരോട് സംസാരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. സുരക്ഷിതമായിരിക്കാനാണ് താരം ആവശ്യപ്പെടുന്നത്.
Post Your Comments