കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി അസുഖം ഭേദമായി വീട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് താര കുടുംബം. രണ്ട് തവണയും ഫലം നെഗറ്റീവ് ആയതോടെയാണ് മൊറാനിക്ക് ആശുപത്രി വിടാനായത്.
മക്കളായ ഷാസയ്ക്കും സോയയ്ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇരുവരും അസുഖം ഭേദമായി തിരികെ വീട്ടിലെത്തിയിരുന്നു. ഒന്‍പതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അച്ഛന്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മകള്‍ സോയ. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സോയയുടെ പോസ്റ്റ്.
“അങ്ങനെ അച്ഛൻ കഴിഞ്ഞ ദിവസം വീട്ടിലെത്തി. ചികിത്സ കഴിഞ്ഞു. ഇപ്പോൾ ഞങ്ങളുടെ വീട് കോവിഡ് 19 നെഗറ്റീവ് ആണ്.ഞങ്ങളെല്ലാവരും വീട്ടിലാണ്..ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു.അനുഭവങ്ങളുടെ ഒരു കൊടുങ്കാറ്റായിരുന്നു. പക്ഷേ അതിന്റെ മറുകര കാണാൻ ആയതിൽ സന്തോഷം.
ഞങ്ങളോരോരുത്തർക്കും ഓരോ രോഗലക്ഷണങ്ങളായിരുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും ഉപദേശങ്ങൾക്ക് ഡോക്ടർമാരെ സന്ദർശിക്കുന്നത് തന്നെയാണ് ഉചിതം. എന്റെ അച്ഛന് ഒരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. (9 ദിവസം ആശുപത്രിയിൽ കിടന്നു.)സഹോദരിക്ക് പനിയും തലവേദനയും ഉണ്ടായിരുന്നു( ആറ് ദിവസം ആശുപത്രിയിൽ കിടന്നു.)..സോയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Post Your Comments