ക്യാമറമാനെന്നനിലയിലും സംവിധായകനെന്ന നിലയിലും വേണു മലയാള സിനിമയില്‍ കഴിവ് തെളിയിച്ച പ്രതിഭയാണ്. തന്റെ സിനിമാ ജീവിതത്തില്‍ രണ്ടു സിനിമകള്‍ക്ക് വേണ്ടി മാത്രമാണ് പൂര്‍ത്തിയാക്കാതെ ക്യാമറ വര്‍ക്ക് ചെയ്തതെന്നു വേണു പറയുന്നു. ഭരതന്‍ സംവിധാനം ചെയ്ത ‘കേളി’ എന്ന സിനിമയില്‍ ആദ്യം ക്യാമറമാനായി വര്‍ക്ക് ചെയ്തത് വേണുവായിരുന്നു, എന്നാല്‍ താന്‍ ആ സിനിമയില്‍ നിന്ന് പിന്മാറിയത് ചില സാമ്പത്തിക കാരണങ്ങള്‍ കൊണ്ടായിരുന്നുവെന്നു വേണു പറയുന്നു. ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രമായ മാടമ്പിയില്‍ നിന്ന് പിന്മാറാനുണ്ടായ കാരണം ഒരു ക്യാമറമാന് സാധ്യമാകാത്ത കാര്യം ആവശ്യപ്പെട്ടപ്പോഴാണെന്നും വേണു പറയുന്നു.
‘ ‘കേളി’ എന്ന സിനിമയില്‍ നിന്ന് പിന്മാറിയതും ‘മാടമ്പി’ എന്ന സിനിമയില്‍ നിന്ന് പിന്മാറിയതും വേറെ വേറെ കാരണങ്ങള്‍ കൊണ്ടാണ്. ‘കേളി’ എന്ന സിനിമയില്‍ നിന്ന് മാറിയത് ചില സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണ്. എന്നാല്‍ ‘മാടമ്പി’യില്‍ ഒരു ക്യാമറമാന് സാധ്യമാകാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് പിന്മാറാന്‍ തീരുമാനിച്ചത്. ഓരോ രംഗം ചിത്രീകരിക്കുമ്പോഴും ക്യാമറയില്‍ സാധ്യമാകാത്ത കാര്യം ഓരോ നിമിഷവും ഇങ്ങനെ ബോധിപ്പിക്കുക എന്നത് പ്രയാസം തന്നെയായിരുന്നു. ഒടുവില്‍ അത് ശരിയാകില്ല എന്ന് തോന്നിയപ്പോഴാണ് മാടമ്പി എന്ന ചിത്രം ഉപേക്ഷിച്ചത്’. ഒരു അഭിമുഖത്തില്‍ വേണു പറയുന്നു.
Post Your Comments