മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്ത് അഭിനയിച്ച പോക്കിരിരാജയിലൂടെ മലയാളത്തിനും പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടിയാണ് ശ്രിയ ശരണ്‍. ഗ്ലാമറസ് വേഷങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രിയയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ വീഡിയോയ്ക്ക് കീഴിലും അശ്ലീല കമന്റുകളുണ്ടായിരുന്നു. ഇതേക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോയുമായി എത്തിയ താരത്തിന്റെ മാറിടത്തെക്കുറിച്ച് അശ്ലീല കമന്റ് നടത്തിയ ആള്‍ക്ക് നടിയുടെ ഭര്‍ത്താവായ ആന്‍ഡ്രിയ കൊസ്ചീവ് നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
”നിങ്ങള്‍ പറഞ്ഞ് ഞാന്‍ അംഗീകരിക്കുന്നു. ആ പറഞ്ഞത് ശരിയാണ്. അത് സൂപ്പറാണ്. അതേക്കുറിച്ചുള്ള കൂടുതല്‍ കമന്റുകള്‍ പറയൂ. നിങ്ങളുടെ സ്നേഹം ഞങ്ങള്‍ മനസ്സിലാക്കുന്നു” എന്നായിരുന്നു ശ്രിയയുടെ ഭര്‍ത്താവ് നല്‍കിയത്. താരത്തിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ആന്‍ഡ്രേയും ശ്രിയയും തമ്മിലുള്ള വിവാഹം 2018ലായിരുന്നു. സ്വകാര്യമായി ചടങ്ങുകള്‍ നടത്തിയ താരം സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹ രഹസ്യം താരം വെളിപ്പെടുത്തിയത്.
Post Your Comments