തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളിലൊരാളാണ് രാം ചരൺ. ഇപ്പോഴിത രാം ചരൺ തേജയുടെ ലേക്ക് ഡൗൺ കാലത്തെ കുിറിച്ച് ഭാര്യ ഉപാസന എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. ഭർത്താവിന്റെ പാചക പരീക്ഷണത്തെ കുറിച്ചാണ് ഉപാസനക്ക് പറയാനുള്ളത്.
ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല , അടുക്കള വൃത്തിയാക്കി വെയ്ക്കുന്നുമുണ്ടെന്നാണ് ഉപാസനയുടെ വാക്കുകൾ. അതാണ് അദ്ദേഹത്തെ ഹീറോ ആക്കുന്നതെന്നും അവർ പറയുന്നു.ഭാര്യയ്ക്കായി രാംചരൺ ഭക്ഷണം പാകം ചെയ്യുമ്പോൾ എല്ലാ ഭർത്താക്കൻമാരോടും പറയാനുള്ളത് – ‘ അദ്ദേഹം പാചകം ചെയ്യുക മാത്രമല്ല അതുകഴിഞ്ഞ് വൃത്തിയാക്കുകയും ചെയ്തു. അതാണ് അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നതും’ എന്നാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ച് ഉപാസന കുറിച്ചു.
2012-ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. ഒരുമിച്ചുള്ള വര്‍ക്കൗട്ട് വീഡിയോകളും വീട്ടിലെ ചെറിയ തമാശകളുമെല്ലാം രണ്ടുപേരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത് പതിവാണ്.
Post Your Comments