കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മേയ് 3 വരെ നീട്ടിയിരിക്കുകയാണ്. ഈ ലോക്ഡൌണ് കാലത്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പമാണ് താരങ്ങളെല്ലാം. ബോളിവുഡ് താരം രാജ്കുമാര് റാവു തന്റെ കാമുകിയുടെ മുടി മുറിച്ചുകൊടുക്കുന്ന വീഡിയോ ക ചര്‍ച്ചയാകുന്നു.
നടി പത്രലേഖയാണ് രാജ്കുമാറിന്റെ കാമുകി. ലോക്ക്ഡൗണ്‍ ദിനത്തില്‍ ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. ബ്യൂട്ടി പാര്‍ലറുകളെല്ലാം അടച്ചതോടെയാണ് കാമുകിയുടെ ഹെയര്‍സ്റ്റൈലിസ്റ്റായി താരം മാറിയത്. പത്രലേഖിക തന്നെയാണ് മുടിവെട്ടുന്നതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി താരങ്ങളെയാണ് പ്രണയജോഡികളെ പ്രശംസിച്ച് രംഗത്തെത്തിയത്. ഫാത്തിമ സന ഷേയ്ഖ്, അതിഥി റാവു തുടങ്ങിയ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഇതിന്റെ റിസല്‍റ്റ് അറിയാനായി കാത്തിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നുണ്ട്.
Post Your Comments