കോട്ടയം നസീർ വരച്ച ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

'അതിമനോഹരം' എന്നാണ് ചിത്രങ്ങൾക്ക് നടൻ ജയസൂര്യയുടെ കമന്റ്.

കോമഡിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് കലാകാരനാണ് കോട്ടയം നസീർ. മിമിക്രി, അഭിനയം, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവുകൾ തെളിയിച്ച ആരാധകര്‍ തന്റെ ചിത്രം വരയിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ഈ കലാകാരന്‍. ലോക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് മനോഹര ചിത്രങ്ങളാക്കി അദ്ദേഹം മാറ്റുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവച്ച ചിത്രങ്ങളെല്ലാം വൈറലാണ്.

പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഓരോ ദിവസവും ഓരോ ചിത്രങ്ങൾ വരച്ചാണ് താരം ചെലവഴിച്ചത്. ഈ ചിത്രങ്ങൾ പ്രേക്ഷകർക്കായി കോട്ടയം നസീർ തന്റെ പേജിൽ പങ്വകുയ്ക്കുകയും ചെയ്തു. ‘അതിമനോഹരം’ എന്നാണ് ചിത്രങ്ങൾക്ക് നടൻ ജയസൂര്യയുടെ കമന്റ്.  സിനിമാതാരങ്ങളടക്കം നിരവധി പേർ കോട്ടയം നസീർ വരച്ച ചിത്രങ്ങൾ പങ്കു വച്ചു.

Share
Leave a Comment