മലയാളത്തിന്റെ പ്രിയ നടനാണ് കലാഭവന്‍ മണി. താരം വേര്‍പിരിഞ്ഞിട്ട് നാല് വര്‍ഷത്തോളമായി. ഇന്നും മണി നല്കിയ സ്നേഹത്തെ കുറിച്ച് പങ്കുവയ്ക്കുന്നവര്‍ ധാരാളം. മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രം സംവിധായകന് വിനയന് ഒരുക്കിയിരുന്നു. 2018 ലാണ് നടന് സെന്തിലിനെ നായകനാക്കി വിനയനൊരുക്കിയ ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ കലാഭവന്‍ മണിയായി ഈ സിനിമയില്‍ അഭിനയിക്കാന്‍ തനിക്കും താല്പര്യമുണ്ടായിരുന്നുവെന്ന് പറയുകയാണ് എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ പി ആര്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലായിരുന്നു സംവിധായകന് വിനയനുമായി സംസാരിച്ചതിനെ കുറിച്ച് അദ്ദേഹം പങ്കുവച്ചത്
ജോണ്‍ ഡിറ്റോയുടെ പോസ്റ്റ്
കലാഭവൻ മണിച്ചേട്ടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ വല്ലാത്ത നൊമ്പരമുണ്ടായി.. വർഷങ്ങൾ കഴിഞ്ഞു.സംവിധായകൻ വിനയൻ സർ കലാഭവൻ മണിയെക്കുറിച്ച് ഒരു സിനിമാ എടുക്കുന്നു എന്ന് വാർത്ത വന്നു.
അന്നുവരെയില്ലാത്ത ഒരു മോഹം എനിക്ക് തോന്നി..
വിഷയം രഹസ്യമായി പി.ആർ.ഒ. A S Dinesh Pro ചേട്ടനോട് പറഞ്ഞു.
വിനയൻ സാറിന്റെ വാട്ട്സാപ്പ് നമ്പർ തന്നു.
ഫോട്ടോയും ഡിറ്റെയിൽസും അയക്കാൻ പറഞ്ഞു.
കലാഭവൻ മണിയായി ഞാൻ അഭിനയിക്കുന്നത് സാഹസമാണെങ്കിലും ഗൂഢമായ ഒരാത്മവിശ്വാസം എന്നിൽ പ്രവർത്തിച്ചു.
അഭിനയിക്കണമെന്ന് ഒരു തോന്നൽ ഇത്ര കാലം ഉണ്ടായിട്ടുമില്ല.
മാക്റ്റയിൽ വലിയ സംഘർഷമുണ്ടാവുകയും വിനയൻ സാറിനെ പുറത്താക്കുകയും ചെയ്തപ്പോൾ ഗുരുക്കൻമാരെല്ലാം എതിർ പക്ഷത്തുനിന്നപ്പോൾ വിനയൻ സാറിനൊപ്പം ധീരമായി പരസ്യമായി ഞാൻ നിലയുറപ്പിച്ചിരുന്നു. അദ്ദേഹം ഓർക്കുന്നുണ്ടാവില്ലായിരിക്കാം..
പിന്നീട് അക്കാര്യം മറന്നു.
ഒരു ദിവസം എന്നെ ഞെട്ടിച്ചു കൊണ്ട് വിനയൻസർ വിളിക്കുന്നു ..
“ജോൺ തനിക്ക് പ്രായം കൂടിപ്പോയി. Around 30 യാണ് വേണ്ടത്. “
ഞാൻ നന്ദി പറഞ്ഞു.
മലയാള സിനിമയിൽ മണിച്ചേട്ടൻ എന്ന ഹീറോയാകാനുള്ള എന്റെ മോഹം പ്രായം എന്ന അപരിഹാര്യമായ വിധിയിൽത്തട്ടി അവിടെപ്പൊലിഞ്ഞു.
പിന്നീട് സെന്തിൽ എന്ന മിടുക്കൻ
ആ റോൾ ഗംഭീരമാക്കി.
ഈ കോവിഡ് കാലത്ത് അദ്ദേഹമുണ്ടായിരുന്നെങ്കിൽ ചാലക്കുടിയിലും പരിസരത്തും
എന്തെല്ലാം വിധത്തിൽ പ്രവർത്തിച്ചേനെ.ലോക്ഡൗണിലിരിക്കുന്ന മലയാളികൾക്ക് നാടൻ പാട്ടു കൊണ്ട്
മനഃസുഖം നൽകിയേനെ..
Post Your Comments