GeneralLatest NewsMollywood

നിങ്ങള്‍ വിവാഹം ആലോചിക്കുന്നുണ്ടെങ്കില്‍ നോക്കൂ; വിവാഹക്കാര്യത്തെ കുറിച്ച് മാളവിക ജയറാം

വിവാഹിതയാകാൻ പോകുകയാണോയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമെന്നപോലെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നില്ല

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. താര കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംഷയാണ്. ജയറാമിനൊപ്പം മകള്‍ മാളവിക വന്ന പരസ്യം പ്രേക്ഷക പ്രീതി നേടിയിരുന്നു. എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യത്തില്‍ മാളവികയുടെ വിവാഹം സ്വപ്‍നം കാണുന്ന അച്ഛനായി ജയറാമെത്തി. മാളവിക ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും അതിനിട്ട അടിക്കുറിപ്പുമാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

വിവാഹിതയാകാൻ പോകുകയാണോയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമെന്നപോലെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നില്ല, നിങ്ങള്‍ വിവാഹം ആലോചിക്കുന്നുണ്ടെങ്കില്‍ നോക്കൂവെന്ന് പറഞ്ഞാണ് വേദിക ഫാഷന്റെ പരസ്യം. ഇപ്പോഴത്തെ മഹാമാരിയൊക്കെ മാറിയിട്ട് മതി വിവാഹമെന്നും മാളവിക പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button