
ലോക്ക്‌ഡൗൺ കാലം തുടങ്ങിയതോടെ സിനിമ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ നടൻ അനൂപ് മേനോൻ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “മേക്കപ്പിനൊക്കെയൊരു പരിധിയില്ലെടേയ്,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം ചോദിക്കുന്നത്. മുടിയും താടിയുമൊക്കെ നരച്ച് പ്രായമായൊരു ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്നാൽ ചിത്രത്തിന് നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ഹാൻസം ഓൾഡ് മാൻ, അപ്പോൾ ഇതാണ് ഒർജിനൽ, മറ്റേത് മേക്കപ്പ് ആണല്ലേ എന്നിങ്ങനെ പോവുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകൾ.
Post Your Comments