GeneralLatest NewsMollywood

മകനും കുടുംബവും ഷാര്‍ജയില്‍, ഫോണ്‍വെച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി; മോഹന്‍ലാലിന്റെ ആശ്വാസവാക്കുകളെക്കുറിച്ച് നടന്‍ ശ്രീകുമാര്‍

ഷാര്‍ജയിലുള്ള മകന് എന്തുസഹായവും ചെയ്യാനുള്ള മനസ്സുണ്ടായിരുന്നു ലാലിന്റെ വാക്കുകളില്‍

ലോകം മുഴുവന്‍ കൊറോണ വൈറസ് പിടിയിലാണ്. മിക്ക രാജ്യങ്ങളും ലോക്ക്ഡൌണ്‍ ആയതോടെ പ്രവാസികളില്‍ പലര്‍ക്കും തിരിച്ചു നാട്ടില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. നടനും സാംസ്‌കാരിക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാനുമായ പി ശ്രീകുമാറിന്റെ മകനും കുടുംബവും ഷാര്‍ജയിലെ ഫ്ലാറ്റില്‍ കുടുങ്ങി കഴിയുകയാണ്. ഇതില്‍ ആശങ്കയില്‍ കഴിയുന്ന ശ്രീകുമാറിന് ആശ്വാസമേകി നടന്‍ മോഹന്‍ലാല്‍.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ ലാല്‍ ശ്രീകുമാറിനെ വിളിച്ചത്. സിനിമയെക്കാള്‍ നമുക്കിപ്പോള്‍ പ്രധാനം മനുഷ്യജീവനാണ്’. ”ഷാര്‍ജയിലുള്ള മകന് എന്തുസഹായവും ചെയ്യാനുള്ള മനസ്സുണ്ടായിരുന്നു ലാലിന്റെ വാക്കുകളില്‍. ഫോണ്‍വെച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി’ -ശ്രീകുമാര്‍ പറഞ്ഞു

ഒരുവര്‍ഷംമുമ്പ് നാട്ടില്‍ വന്നുപോയ മകന്‍ ചിന്ദുവും കുടുംബവുമാണ് ഷാര്‍ജയില്‍ കഴിയുന്നത്. മെക്കാനിക്കല്‍ എന്‍ജിനിയറായ ചിന്ദു, ലിഫ്റ്റണ്‍ കാനഡ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. ഭാര്യ അഞ്ജലി കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും. ഇരട്ടകുട്ടികള്‍ അടങ്ങുന്ന കുടുംബം പുറത്തിറങ്ങാന്‍ ആവാതെ കഴിയുകയാണ്.

shortlink

Related Articles

Post Your Comments


Back to top button