മലയാളത്തിന്റെ പ്രിയ നായികയാണ് ഉര്‍വശി. മികച്ച വേഷങ്ങളിലൂടെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ ഉര്‍വശി സിനിമയില്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമായ ഉര്‍വശി പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്ബോഴാണ് തനിക്ക് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് തോന്നാറുള്ളത് എന്ന് തുറന്നു പറയുന്നു.
ഉര്‍വശിയ്ക്ക് മികച്ച വേഷങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഭരതന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ച് പങ്കുവച്ചപ്പോള്‍ ഭരതന്റെ ചിത്രങ്ങളില്‍ അഭിനയിക്കുമ്ബോള്‍ എപ്പോഴാണ് ലവ് സീന്‍ വരികയെന്ന് അറിയില്ലെന്നും അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുമ്ബോള്‍ ആകെ ഉണ്ടായിരുന്ന ഒരു പേടി അതായിരുന്നു എന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ തന്നെ വിരട്ടുവാനായി പിറ്റേന്ന് ഒരു കുളിസീന്‍ ഉണ്ടെന്നു പറയുമായിരുന്നു എന്നും അത് കേള്‍ക്കുമ്ബോള്‍ തന്റെ കാറ്റു പോകുമായിരുന്നുവെന്നും ഉര്‍വശി ഒരു അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments