CinemaGeneralLatest NewsMollywoodNEWS

ഞങ്ങളെയൊക്കെ മറന്ന് പോകാതിരിക്കാന്‍ ഇടയ്ക്ക് ഫോട്ടോ കാണിച്ച് കൊടുക്കണേ എന്ന് ഞാന്‍ പാറുവിന്റെ അമ്മയോട് പറയും ; നിഷ സാരംഗ് പറയുന്നു

തന്റെ ഓണ്‍സ്‌ക്രീന്‍ മക്കളെയെല്ലാവരെയും വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് പാറുക്കുട്ടിയെ

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. എന്നാൽ ലോക് ഡൗൺ തുടങ്ങിയതോടെ സിനിമകളുടെയും സീരിയലുകളുടെയും ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്.  ഇപ്പോഴിതാ ഉപ്പും മുളകും പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ്  മറ്റ് കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ്. എല്ലാവരും പാറുക്കുട്ടിയെ ആണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതും. അവളുടെ കുസൃതികള്‍ പ്രേക്ഷകരെ പോലെ തന്നെ സഹതാരങ്ങളുടെയും ഹൃദയം കവര്‍ന്നതായിരുന്നു എന്നും നിഷ സാരംഗ് പറയുന്നു.

തന്റെ ഓണ്‍സ്‌ക്രീന്‍ മക്കളെയെല്ലാവരെയും വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് പാറുക്കുട്ടിയെ നിഷ സാരംഗ് പറഞ്ഞു. എല്ലാവരും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പാറുക്കുട്ടിയെ വിളിക്കുമ്പോഴൊക്കെ അവള്‍ നല്ല കളിയാണ്. ഞങ്ങളെയൊക്കെ മറന്ന് പോകാതിരിക്കാന്‍ ഇടയ്ക്ക് ഫോട്ടോ കാണിച്ച് കൊടുക്കണേ എന്ന് ഞാന്‍ പാറുവിന്റെ അമ്മയോട് പറയും. അവള് കുഞ്ഞല്ലേ, പെട്ടെന്ന് വളരില്ലേ? അതാണ്. പക്ഷേ അവള്‍ക്ക് മറവിയയൊന്നുമില്ല. ഞങ്ങള്‍ എല്ലാവരും കൂടിയുള്ള ഒരു ഫോട്ടോ അവളുടെ വീട്ടില്‍ ഫെയിം ചെയ്ത് വെച്ചിട്ടുണ്ട്. അത് നോക്കിയിട്ട് ഇടയ്ക്ക് അവള്‍ അമ്മ, അച്ഛ ചേച്ചി, ആനി എന്നൊക്കെ വിളിക്കും. ശിവാനിയെ ആണ് പാറു ആനീന്ന് വിളിക്കുന്നതെന്നും നിഷ സാരംഗ് പറഞ്ഞു.

ഒപ്പം പാറുക്കുട്ടിയുടെ പേരില്‍ ഒരുപാട് ഫാന്‍സ് ഗ്രൂപ്പുകളാണ് സോക്കറിൽ മീഡിയയിൽ ഉള്ളത്. ഇപ്പോഴിതാ പാറുവിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.  ഫോണ്‍ വിളിച്ച് കൊണ്ട് ആരോടൊക്കെയോ സംസാരിക്കുകയാണ്. പാറുക്കുട്ടി ആരാണ് ഫോണില്‍, ബാലു അച്ഛനാണോ എന്ന ചോദ്യത്തിന് ബാലു അച്ഛന്‍ അല്ല ട്ടോട്ടോ യാ ട്ടോട്ടോ എന്നായിരുന്നു മറുപടി.

shortlink

Related Articles

Post Your Comments


Back to top button