
ആരാധകരുടെ പ്രിയതാരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. വിവാഹത്തിന് മുൻപ് നിരവധി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള നടിയാണ് ഐശ്വര്യ റായി. സല്മാന് ഖാന്, വിവേക് ഒബ്രോയ് തുടങ്ങിയ നടന്മാരുമായിട്ടുള്ള ബന്ധത്തെ കുറിച്ച് നടി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് താരങ്ങളെ പോലെ ഈ ബന്ധം എത്ര നാള് ഉണ്ടാവും എന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നതും. എന്നാല്‍ വിവാഹം കഴിഞ്ഞ് പതിമൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മകള്‍ ആരാധ്യക്കൊപ്പം അഭിഷേക്-ഐശ്വര്യ താരദമ്പതികള്‍ സന്തോഷത്തിലാണ് കഴിയുന്നത്.
പരസ്പര വിശ്വാസവും നിബന്ധനകളില്ലാത്ത സ്നേഹവുമാണ് കുടുംബ ബന്ധങ്ങളുടെ ദൃഢതയെന്ന് ജീവിതത്തിലൂടെ പറയുകയാണ് ഐശ്വര്യ– അഭിഷേക് ദമ്പതികൾ. ഐശ്വര്യ റായിക്ക് ഒരിക്കലും ഒരു കുടുംബിനിയായി കഴിയാന്‍ സാധിക്കുമോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഒരു കുഞ്ഞിനെ പ്രസവിക്കുകയും അവളുടെ എല്ലാ കാര്യങ്ങള്‍ നോക്കി വളര്‍ത്തിയെടുത്തതും നടി തന്നെയായിരുന്നു.
2007ലായിരുന്നു ഇരുവരുടെയും വിവാഹം. വെല്ലുവിളികളും ഉയർച്ച–താഴ്ചകളുമെല്ലാം ഇവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഒരാളുടെ വിജയത്തിൽ പങ്കാളി അഭിമാനിക്കുകയും പരസ്പരമുള്ള പ്രോത്സാഹനവുമാണ് ഒരുമിച്ചുള്ള ജീവിതത്തിന്റെ വിജയകാരണം.
Post Your Comments