
കുട്ടന് തമ്പുരാന് എന്ന കഥാപാത്രമാണ് മനോജ് കെ ജയന് ഒരു ആക്ടര്‍ എന്ന നിലയില്‍ വലിയ ഇമേജ് നല്‍കിയത്. ഹരിഹരന് സംവിധാനം ചെയ്ത ‘സര്‍ഗം’ എന്ന ചിത്രത്തിലെ മനോജ് കെ ജയന്റെ റോള്‍ ഇന്നും കാലത്തെ അതിജീവിച്ച് നില്ക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ്. ഹരിഹരന് എന്ന സംവിധായകന് പറഞ്ഞതിനപ്പുറം താന്‍ തന്റെ ഭാഗത്ത് നിന്ന് ഒരു മികവ് വരുത്തി ചെയ്തിട്ടില്ലെന്നും പൂര്‍ണമായും സംവിധായകന്റെ സങ്കല്‍പ്പത്തിലെ കുട്ടന് തമ്പുരാനെയാണ് ആ സിനിമയില്‍ താന്‍ അടയാളപ്പെടുത്തിയതെന്നും മനോജ് കെ ജയന് പറയുന്നു. സര്‍ഗം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രതിഫലമായി ലഭിച്ചത് പതിനയ്യായിരം രൂപയാണെന്നും.അന്നത്തെ ഒരു പുതുമുഖ നടനെ സംബന്ധിച്ച് മലയാള സിനിമയില്‍ നിന്ന് കിട്ടിയ നല്ലൊരു പ്രതിഫലമായിരുന്നു അതെന്നും സിനിമയിലെ നല്ല നിമിഷങ്ങള്‍ ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന് പങ്കുവയ്ക്കുന്നു.
‘കുട്ടന് തമ്പുരാനാണ് ഇന്നും എന്റെ അഭിനയത്തിന്റെ ശക്തി. എന്റെ ഉയര്‍ച്ച താഴ്ചകളില്‍ കൂടി കടന്നു പോകുമ്പോഴൊക്കെ ആ കഥാപാത്രം എപ്പോഴും എന്റെ മനസ്സില്‍ ഉണ്ടാകും. ഹരന് സാര്‍ (ഹരിഹരന്) പറഞ്ഞ അതേ രീതിയില്‍ തന്നെയാണ് ഞാന്‍ അത് അവതരിപ്പിച്ചത്. വലിക്കുന്ന ബീഡി പോലും ഇത്ര അകലത്തില്‍ പിടിക്കണ മെന്നൊക്കെ ഹരന് സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ കഥാപാത്രം ചെയ്തപ്പോള്‍ എനിക്ക് അന്ന് ലഭിച്ചത് പതിനയ്യായിരം രൂപയായിരുന്നു. മലയാളത്തില്‍ ഒരു പുതിയ നടന് ലഭിക്കുന്ന വലിയ തുകയായിരുന്നു. തെലുങ്കില്‍ ആ സിനിമ ചെയ്തപ്പോള്‍ ഞാന്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്തില്ല. ഹരന് സാര്‍ എന്നെ വിളിച്ചു പറഞ്ഞിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യേണ്ട പ്രതിഫലം കൃത്യമായി പറയണം എന്നൊക്കെ ,അത് കൊണ്ട് തന്നെ ആ സിനിമ തെലുങ്കില്‍ ചെയ്തപ്പോള്‍ ഒന്നര ലക്ഷം രൂപയാണ് ഞാന്‍ വാങ്ങിയത്’.ഒരു അഭിമുഖത്തില്‍ മനോജ് കെ ജയന് പറയുന്നു.
Post Your Comments