സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത പലപ്പോഴും ചര്ച്ചയാകാറുണ്ട്. ഇപ്പോഴിതാ 90 കളില്‍ ഹോളിവുഡില്‍ സ്ത്രീവിരുദ്ധത ശക്തമായിരുന്നുവെന്ന് തുറന്നു പറഞ്ഞു നടി ഷാരോണ്‍ സ്റ്റോണ്‍. 1990-കളില്‍ താന്‍ സിനിമയിലേക്ക് എത്തുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചാണ് താരത്തിന്റെ തുറന്നു പറച്ചില്‍.
അഭിനയ രംഗത്തേയ്ക്ക് എത്തിയ കാലത്ത് പുരുഷത്വം കൂടുതലാണെന്നും തീരെ സെക്സിയല്ലെന്നുമായിരുന്നു പലരുടെയും അഭിപ്രായം. ആ ധാരണ തിരുത്താനായി പ്ലേ ബോയ് മാഗസിനു വേണ്ടി അര്‍ദ്ധ നഗ്നയായി ഫോട്ടോഷൂട്ട് ചെയ്യേണ്ടി വന്നെന്നും സ്റ്റോണ്‍ പറയുന്നു.
1992- ല്‍ പുറത്തിറങ്ങിയ ബേസിക് ഇന്‍സ്റ്റിക്റ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഷാരോണ്‍ സെക്സിസ്റ്റ് സ്റ്റാര്‍ എന്ന പദവി ആരാധകര്‍ക്കിടയില്‍ സ്വന്തമാക്കി. എന്നാല്‍ ആ സ്ഥാനം തനിക്ക് അഭിമാനം നല്‍കിയിട്ടില്ലെന്നാണ് സ്റ്റോണ്‍ പറയുന്നത്. ”സ്ത്രീകള്‍ സെക്സിയാണെന്ന് കണ്ടെത്തിയാല്‍ വലിയ സന്തോഷമാണ്. എന്നാല്‍ പുരുഷന്മാര്‍ ലൈംഗിക പീഡകരായിരിക്കും. അവര്‍ക്ക് ഇഷ്ടമെന്ന് തോന്നുന്നതെല്ലാം അവര്‍ കൈയടക്കും. 1990- കളില്‍ ഇങ്ങനെയായിരുന്നു. ഇറോട്ടിക്ക് ത്രില്ലറുകളിലെ നടന്മാരുടെ ലൈംഗിക രംഗങ്ങള്‍ കണ്ട് പലരും ഐക്കോണിക്കെന്ന് വാഴ്ത്തുന്നുണ്ട്. എന്നാല്‍ നായിക തന്റെ താത്പര്യക്കുറവ് വ്യക്തമാക്കിയിട്ടും അത് ചര്‍ച്ചയാവുകയാണ്.” നടി പറഞ്ഞു.
20 വര്‍ഷം മുമ്ബ് ഹോളിവുഡ് തീര്‍ത്തും സ്ത്രീവിരുദ്ധമായിരുന്നു. തനിക്ക് പ്രായം തോന്നിക്കുമെന്നും അതിനാല്‍ തനിക്കൊപ്പം അഭിനയിക്കില്ലെന്നും തന്നെക്കാള്‍ മൂന്ന് വയസ് കൂടുതലുള്ള നടന്‍ മെല്‍ ഗിബ്സണ്‍ പറഞ്ഞുവെന്നും നടി കൂട്ടിച്ചേര്‍ത്തു
Post Your Comments