ബിഗ് ബോസിലെ തന്റെ സഹ മത്സരാർത്ഥികളെ ഓരോ പ്രശസ്തരായ താരങ്ങളുമായി ഉപമിച്ചിരിക്കുകയാണ് ആര്‍ ജെ രഘു. ഓരോ ദിവസവും ഓരോരുത്തവരെ കുറിച്ചാണ് രഘു പറയുന്നത്. ഇപ്പോഴിതാ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെത്തിയ ആര്‍ ജെ സൂരജിനെ കുറിച്ചാണ് രഘു പറയുന്നത്. റേഡിയോ വ്യക്തിത്ത്വം ക്രിസ്റ്റിയൻ ലെയിo ഒകോണലുമായിട്ടാണ് ആര്‍ ജെ സൂരജിനെ രഘു ഉപമിച്ചിരിക്കുന്നത്. ഗുരുവേ നന്ദിയെന്നാണ് പോസ്റ്റിന് സൂരജ് കമന്റ് നൽകുന്നത്.
കുറിപ്പിന്റെ പൂർണരൂപം ……………………………………….
“വിൻചെസ്റ്ററിലെ റിങ് റോഡ് തെരുവിൽ വർഷങ്ങളോളം ‘ഡസ്റ്റ്മാൻ’ (റോഡ് ക്ലീനിങ് )ജോലി ചെയ്തിട്ടുണ്ട് ഞാൻ,
ഇന്നിവിടെയും വംശീയതയുടെയും , നിറത്തിൻ്റെയും പേരിലുള്ള ഡസ്റ്റിനെ തുടച്ചു നീക്കാൻ എത്തിയതും എൻ്റെ ആ ജോലിയുടെ പരിചയ സമ്പത്തുകൊണ്ടാവാം ” ..2018 ഇൽ ക്രിസ്റ്റയൻ ഓസ്‌ട്രേലിയൻ റേഡിയോയിൽ ആദ്യത്തെ ലൈവ് ഷോയിൽ പറഞ്ഞത്. ലണ്ടനിലെ ഹാംപ്‌ഷെയർ പട്ടണത്തിൽ തുടങ്ങിയ യാത്രയാണ് ഒകോണലിൻ്റെ . ഇന്ത്യൻ വേരുകൾ ഉള്ള മാതാപിതാക്കൾക്ക് ഒപ്പം വളർന്നതുകൊണ്ടു തന്നെ ഒകോണലിൻ്റെ ജീവിത രീതി തന്നെ വ്യത്യസ്ഥമായിരുന്നു .പഠനം കഴിഞ്ഞ ഉടനെ ഡസ്റ്റ്മാൻ ജോലി , ഇടക്ക് ടാക്സി ഡ്രൈവർ . അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് പോലീസ് പെറ്റി അടിക്കാൻ തുനിഞ്ഞപ്പോൾ “ഒകോണലിൻ്റെ” വാക്ചാതുര്യം കണ്ടറിഞ്ഞ 2CR സ്പോർട്സ് റേഡിയോ പ്രൊഡ്യൂസർ ഒകോണലിനെ ക്ഷണിക്കുന്നു . പിന്നീടങ്ങോട്ട് ഇംഗ്ളണ്ടിലെ മുൻ നിര റേഡിയോ അവതാരകരിൽ ഒരാളായി ഒകോണൽ . UKയിലെ ഏറ്റവും കൂടുതൽ റേഡിയോ അവാർഡ് നേടിയ RJ എന്ന ബഹുമതിയും ഒകോണൽ നേടി . അവതരണത്തിലെ മികവ് മാത്രമല്ല . സമൂഹത്തിലെ ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറയുന്നതിലൂടെ ഒകോണൽ പ്രശ്തിയുടെ കൊടുമുടിയിലെത്തി .നവ മാധ്യമങ്ങളിലും , ന്യൂസ് ചാനലുകളിലും ഒകോണലിൻ്റെ അഭിപ്രായങ്ങൾക്കു ജനം വിലകൊടുക്കാൻ തുടങ്ങി .വർണ വിവേചനത്തിനെതിരെ നിരന്തരം പോരാടുന്ന ഒകോണൽ പിന്നീട് ഓസ്ട്രേലിയയിലേക്കു ചേക്കേറി .” ദി ക്രിസ്റ്റയൻ ഒകോണൽ ബ്രേക്ക് ഫാസ്റ്റ് ഷോ ” UK യിലും ഇപ്പോൾ ഓസ്‌ട്രേലിയയിലും പ്രശസ്തമാണ് .
റേഡിയോ ഷോ ചെയ്യുന്നതിന്റെ കൂടെ സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെട്ട് കൊണ്ട് സാധാരണക്കാരന്റെ ശബ്ദം ആവുന്ന സൂരജിന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.
Post Your Comments