കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളുമായി രാജ്യം ലോക് ഡൌണില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും ചലച്ചിത്രതാരവുമായ നിഖില്‍ കുമാരസ്വാമിയുടെ വിവാഹം നടത്തിയത് വിവാദമാവുകയാണ്.
മുന്‍ മന്ത്രിയും വിജയനഗര്‍ എംഎല്‍എ എം.കൃഷ്ണപ്പയുടെ ബന്ധുവായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മഞ്ജു- ശ്രീദേവി ദമ്ബതികളുടെ മകള്‍ രേവതിയാണ് വധു. ഈ വിവാഹത്തിനെത്തിയെ ആരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഇതാണോ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നു ചോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ താരത്തെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി രവീണ ടണ്ടന്‍.
ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്ത് പാവപ്പെട്ടവര്‍ അവരവരുടെ വീടുകളിലേക്ക് പോകാന്‍ കഴിയാതെ ഭക്ഷണം പോലുമില്ലാതെ വിഷമിക്കുകയാണ്. ഈ സമയത്ത് ബുഫേയില്‍ എന്ത് വിളമ്ബിയെന്ന് ഓര്‍ത്താണ് അത്ഭുതം എന്നാണ് രവീണ ടണ്ടന്‍ ട്വീറ്റ് ചെയ്തു.
Post Your Comments