GeneralLatest NewsTollywood

എല്ലാ ഭര്‍ത്താക്കന്‍മാരോടും പറയാനുള്ളത്!! സൂപ്പര്‍താരത്തിന്റെ ഭാര്യയുടെ പോസ്റ്റ്‌ വൈറല്‍

ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല രാം അടുക്കള വൃത്തിയാക്കി വെയ്ക്കുന്നുമുണ്ടെന്നാണ് ഭാര്യ ഉപാസന

ലോക്ക്ഡൗണ്‍ കാലത്ത് ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ എല്ലാ താരങ്ങളും കുടുംബ സമേതം അവധി ആഘോഷിക്കുകയാണ്. കൂടുതല്‍ താരങ്ങളും പാചകപരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

തെലുങ്ക് നടന്‍ രാംചരണിന്റെ പാചകപരീക്ഷണമാണ് സോഷ്യല്‍മീഡിയയിലെ പുതിയ വിശേഷം. ലോക്ക്ഡൗണ്‍ കാലം ഭാര്യയ്ക്കായി ഭക്ഷണമുണ്ടാക്കി ആസ്വദിക്കുകയാണ് അദ്ദേഹം. ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല രാം അടുക്കള വൃത്തിയാക്കി വെയ്ക്കുന്നുമുണ്ടെന്നാണ് ഭാര്യ ഉപാസനയുടെ വാക്കുകള്‍. അതാണ് അദ്ദേഹത്തെ ഹീറോ ആക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഭാര്യയ്ക്കായി രാംചരണ്‍ ഭക്ഷണം പാകം ചെയ്യുമ്ബോള്‍. എല്ലാ ഭര്‍ത്താക്കന്‍മാരോടും പറയാനുള്ളത് – അദ്ദേഹം പാചകം ചെയ്യുക മാത്രമല്ല അതുകഴിഞ്ഞ് വൃത്തിയാക്കുകയും ചെയ്തു. അതാണ് അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നതും’ എന്നാണ് ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ച്‌ ഉപാസന കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button