തെന്നിന്ത്യന്‍ യുവ നടന്‍ നിഖില്‍ കുമാരസ്വാമി വിവാഹിതനായി. വധു രേവതി. വെള്ളിയാഴ്ച കർണാടകയിലെ രാമനഗര ജില്ലയിലെ ബിദാദി പട്ടണത്തിലെ ഒരു ഫാം ഹൗസില്‍ വച്ചായിരുന്നു വിവാഹം.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവേഗൗഡയുടെ ചെറുമകനും കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനുമാണ് നിഖിൽ. മുൻ സംസ്ഥാന ഭവന മന്ത്രിയും കോണ്‍ഗ്രസ് ന്‍ എതാവുമായ എം കൃഷ്ണപ്പയുടെ കൊച്ചുമകളാണ് രേവതി.
രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ പിന്‍വലിക്കാത്തത് കൊണ്ട് അടുത്ത കുടുംബാംഗങ്ങൾ മാത്രമേ വിവാഹത്തിൽ പങ്കെടുക്കൂവെന്നായിരുന്നു അറിയിച്ചിരുന്നത്.
മാർച്ച് 25 ന് 21 ദിവസത്തെ ലോക്ഡൌൺ നടപ്പിലാക്കിയപ്പോൾ, ഏപ്രിൽ 14 ന് (ലോക്ക്ഡൗൺ) പിൻവലിക്കുമെന്ന് പ്രതീക്ഷിച്ച് ബെംഗളൂരുവിലെ കൃഷ്ണപ്പയുടെ വീട്ടിൽ വച്ച് വിവാഹം നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചു. എന്നാല്‍ ലോക്ഡൌൺ നീട്ടുകയും ബെംഗളൂരുവിന്റെ ചില ഭാഗങ്ങൾക്ക് കര്‍ശന നിയന്ത്രണം പ്രഖ്യാപിക്കുകയും ചെയ്തതോടെ വിവാഹ ചടങ്ങുകള്‍ ഫാം ഹൌസിലേക്ക് മാറ്റാൻ അവർ നിർബന്ധിതരായി, വധുവിന്റെ കുടുംബത്തിൽ നിന്ന് 40 ഓളം പേർ ഉണ്ടായിരുന്നു. നൂറോളം പേർ അവിടെയുണ്ടായിരുന്നു, ”എച്ച്ഡി കുമാരസ്വാമിയുടെ മീഡിയ മാനേജർ സദാനന്ദ് പറഞ്ഞു.
പാർട്ടി പ്രവർത്തകരോടും ബന്ധുക്കളോടും അഭ്യുദയകാംക്ഷികളോടും വേദി സന്ദർശിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിവിഐപി വിവാഹം വിവാദത്തില്‍ ആയിരിക്കുകയാണ്. രാമനഗരയിലെ ഫാം ഹൗസില്‍ നടന്ന ചടങ്ങില്‍ 40 പേരാണ് പങ്കെടുത്തത്. ആരും മാസ്കോ ഗ്ലൗസോ ധരിച്ചിരുന്നുമില്ല.
തുടക്കത്തിൽ രാമനഗര ജില്ലയിലെ ജനപദലോകയിൽ വച്ചായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. 5 ലക്ഷത്തോളം അതിഥികളെ ക്ഷണിക്കാനും മുഴുവൻ രാമനഗര ജില്ലയ്ക്കും ഭക്ഷണം നൽകാനും കുമാരസ്വാമി പദ്ധതിയിട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന COVID-19 കേസുകൾ കാരണം ഈ പദ്ധതികൾ നിർത്തലാക്കി
Here comes more footage from Kumaraswamy’s son’s wedding. The Gowda family claims all precautions, including social distancing, were followed. Of course! pic.twitter.com/UPjbACatzG
— Arun Dev (@ArunDev1) April 17, 2020
Post Your Comments