GeneralLatest NewsMollywood

ഇതിൽ ആരാണ് അമ്മ ? മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച നദിയാ മൊയ്തുവിനോട് ആരാധകര്‍

ശിരീഷ് ഗോഡ്ബോലെയാണ് നദിയയുടെ ഭർത്താവ്. സനം, ജന എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് നദിയാ മൊയ്തു. വിവാഹം കഴിഞ്ഞ് അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്ത താരം പത്തുവർഷങ്ങൾക്ക് ശേഷം എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. ഇപ്പോഴിതാ പഴയകാല യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നദിയാ മൊയ്തു.

ഈ ലോക് ഡൌണ്‍ ദിനങ്ങളില്‍ കഴിഞ്ഞ വർഷം കുടുംബത്തിനൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മറക്കാനാവാത്ത ഒരു ഒത്തുകൂടലിന്റെ ഓർമകൾ എന്നാണ് കഴിഞ്ഞുപോയ ആ അവധിക്കാലയാത്രയെ നദിയ വിശേഷിപ്പിക്കുന്നത്.

മകൾക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ അധികം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറില്ല. രണ്ടു പെൺമക്കൾക്കൊപ്പം മനോഹരിയായി നില്‍ക്കുന്ന നദിയയോട് ഇതിൽ ആരാണ് അമ്മയെന്നായിരുന്നു ആരാധകരുടെ ചോദ്യം.

ശിരീഷ് ഗോഡ്ബോലെയാണ് നദിയയുടെ ഭർത്താവ്. സനം, ജന എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button