GeneralLatest NewsMollywood

ഇത് ലോകം കേൾക്കണം, ലക്ഷ്മി നാളത്തെ വലിയ ഗായികയായി വളരട്ടെ ; ആശംസയുമായി ജയചന്ദ്രൻ

ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റിലൂടെയാണ് ഞാൻ ആദ്യമായി ലക്ഷ്മിയുടെ പാട്ട് കേൾക്കുന്നത്. അത് അസാധാരണമായി തോന്നി

പാട്ടിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഗായിക ലക്ഷ്മിയെ പ്രശംസിച്ച് ഗായകനും സംഗീതസംവിധായകനുമായ എം.ജയചന്ദ്രൻ. ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റിലൂടെ കേട്ട ലക്ഷ്മിയുടെ പാട്ട് തനിക്ക് അസാധാരണമായി തോന്നിയെന്നും അത്രയ്ക്കും മികച്ച രീതിയിലാണ് ആലാപനം എന്നും ജയചന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ജയചന്ദ്രന്റെ പോസ്റ്റ്

‘ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റിലൂടെയാണ് ഞാൻ ആദ്യമായി ലക്ഷ്മിയുടെ പാട്ട് കേൾക്കുന്നത്. അത് അസാധാരണമായി തോന്നി. എനിക്കേറെ ഇഷ്ടമാണ് അറയക്കൽ നന്ദുവേട്ടന്റെ ‘മൃദുമന്ദഹാസം’ എന്ന ഗാനം. അത് അതി മനോഹരമായി ലക്ഷ്മി പാടിയിരിക്കുന്നു. ഇത് ലോകം കേൾക്കണം. ലക്ഷ്മി നാളത്തെ വലിയ ഗായികയായി വളരട്ടെ എന്ന് ആശംസിക്കുന്നു. ലക്ഷ്മിയോടൊപ്പം ഒരു പാട്ട് ചെയ്യാനുള്ള അവസരം ഭഗവാൻ എനിക്കു നൽകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ദൈവം ലക്ഷ്മിയെ അനുഗ്രഹിക്കട്ടെ.’

ജയചന്ദ്രൻ ഒരു പാട്ട് പങ്കുവച്ചാൽ അതിൽ ലയവും താളവും സംഗതിയുമുണ്ടോ എന്ന് പിന്നെ ആരും അന്വേഷിക്കേണ്ടതില്ലെന്നും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ആ നല്ല മനസ് ഏറെ പ്രശംസ അർഹിക്കുന്നു എന്നും പറഞ്ഞുകൊണ്ട് പിന്തുണയുമായി ആരാധകരും രംഗതെത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button