മലയാള സിനിമയില്‍ നായകന്മാര്‍ സല്‍ഗുണസമ്പന്നനായിരുന്ന കാലം കഴിഞ്ഞെന്ന് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലെ നായക കഥാപാത്രം നന്മ മാത്രം ചെയ്യുന്ന വ്യക്തിയായിരുന്നില്ലെന്നും അയാളിലെ നെഗറ്റീവും വ്യക്തമാക്കി കൊണ്ടായിരുന്നു ആ സിനിമ പറഞ്ഞതെന്നും ലാല്‍ ജോസ് പറയുന്നു. നന്മയുള്ള നായക കഥാപാത്രങ്ങള്‍ക്ക് പുറമേ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ കണ്ടു കയ്യടിച്ച ഒരു കാലം തനിക്ക് ഉണ്ടായിരുന്നുവെന്നും, വില്ലന്‍ തന്നെ നായകനായി മാറിയ ഐവി ശശി എംടി ടീമിന്റെ ഉയരങ്ങളില്‍ എന്ന മോഹന്‍ലാല്‍ ചിത്രം തന്നെ കോളേജ് ടൈമില്‍ ഞെട്ടിച്ച സിനിമയായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.
മലയാളത്തിന്റെ പൗരുഷ കഥാപാത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മോഹന്‍ലാല്‍ കഥാപാത്രമായിരുന്നു ഉയരങ്ങളിലെ ജയരാജന്‍ .മെയിന്‍ സ്ട്രീം സിനിമകളിലെ നന്മയുള്ള നായക കഥാപാത്രങ്ങള്‍ ചെയ്തു കഴിഞ്ഞ ശേഷമായിരുന്നു വീണ്ടും നെഗറ്റീവ് വേഷത്തിലേക്ക് ലാലേട്ടന്‍ എത്തിയത്. എന്റെ കോളേജ് ടൈമില്‍ ഞാന്‍ ഞെട്ടലോടെ നോക്കി കണ്ട സിനിമയായിരുന്നു എംടി സാര്‍ എഴുതിയ ‘ഉയരങ്ങളില്‍’. പക്ഷെ അന്ന് ആ സിനിമ വിമര്‍ശിക്കപ്പെടുകയും വലിയ രീതിയില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.അതിലെ ക്ലൈമാക്സ് സീനൊക്കെ കണ്ടിട്ട് കോരിത്തരിച്ചിട്ടുണ്ട്. നായകനെ നല്ലവനാക്കുന്ന സങ്കല്‍പ്പമൊക്കെ വിട്ടുമാറിയത് ഉയരങ്ങളില്‍ സിനിമയൊക്കെ വന്നതോടെയാണ്.ലാല്‍ ജോസ് വ്യക്തമാക്കുന്നു.
Post Your Comments