GeneralHollywoodLatest News

അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് മില്യണ്‍ ഫോളോവേഴ്‌സ്!! ഇന്‍സ്റ്റാഗ്രമില്‍ താരമായി ജോണി ഡെപ്പ്‌

മുന്നില്‍ കുറച്ചു മെഴുകുതിരികള്‍ കത്തിച്ചുവെച്ചുകൊണ്ട് തടികൊണ്ടുണ്ടാക്കിയ ബെഞ്ചില്‍ ഇരിക്കുന്ന ഫോട്ടോയാണ് തന്റെ ആരാധകര്‍ക്കായി ജോണി ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന ഇതിഹാസ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ താരമാണ് ജോണി ഡെപ്പ്. കോവിഡ് 19ന്‍റെ ഭാഗമായി ഐസോലേഷനില്‍ കഴിയുന്ന അദ്ദേഹം ആരാധകരുമായി സംവദിക്കാനായി ഇന്‍സ്റ്റാഗ്രാമില്‍ പുതിയ അക്കൌണ്ട് തുടങ്ങിയിരിക്കുകയാണ്. അക്കൌണ്ട് തുടങ്ങി മണിക്കൂറിനകം ഇന്‍സ്റ്റാഗ്രമില്‍ താരമായിരിക്കുകയാണ് ജോണി. രണ്ട് മില്യണ്‍ ഫോളോവേഴ്സില്‍ കൂടുതലാണ് താരത്തിനു.

മുന്നില്‍ കുറച്ചു മെഴുകുതിരികള്‍ കത്തിച്ചുവെച്ചുകൊണ്ട് തടികൊണ്ടുണ്ടാക്കിയ ബെഞ്ചില്‍ ഇരിക്കുന്ന ഫോട്ടോയാണ് തന്റെ ആരാധകര്‍ക്കായി ജോണി ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ക്കു വേണ്ടി ഒരു സംഭവം ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മിനിറ്റ് തരൂ. എന്ന അടിക്കുറുപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്. കുറച്ചു നേരത്തിന് ശേഷം അതേ സ്ഥലത്ത് നിന്നു തന്നെ ചിത്രീകരിച്ച ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button