
മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് സിനിമാലോകം. നിരവധി പേരാണ് ഇസ കുട്ടനെ പിറന്നാൾ ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ ഇസഹാക്കിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ചിത്രം പങ്കുവച്ചാണ് താരപുത്രന് ആശംസകൾ നേർന്നത്. ഇസുവിന് പിറന്നാൾ എന്നാണ് ഇസഹാക്കിനെ എടുത്തുനിൽക്കുന്നൊരു ചിത്രം പങ്കുവച്ച് നടി കുറിച്ചത്.
പിറന്നാൾ കേക്കിനൊപ്പമുള്ള കുഞ്ഞ് ഇസയുടെ ചിത്രം ചാക്കോച്ചനും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ പതിനാല് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന് പേരുനൽകുകയായിരുന്നു ചാക്കോച്ചനും പ്രിയയും.
Post Your Comments