ബിഗ് ബോസ് സീസണ്‍ 2 വിലൂടെ ആരാധക പ്രീതി നേടിയ ദയ അശ്വതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വ്യക്തിപരമായ കാര്യങ്ങള്‍ ആരാധകരുമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരം വിമര്‍ശനങ്ങള്‍ക്കും മറുപടി കൊടുക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് ദയ. കുറച്ചു നാളത്തേക്ക് മറ്റുള്ളർക്ക് എതിരേ പ്രതികരിക്കുന്ന പ്രതികരണംപരിപാടി നിർത്തുകയാണ് ഫേസ്ബുക്കിലൂടെ താരം അറിയിച്ചു. മൗനം ചില സമയങ്ങളില്‍ നല്ലതാണെന്നും തിരിച്ചു വരുമെന്നും അശ്വതി കുറിക്കുന്നുണ്ട്.
ദയ അശ്വതിയുടെ പോസ്റ്റ്
കുറച്ചു നാളത്തേക്ക് മറ്റുള്ളർക്ക് എതിരേ പ്രതികരിക്കുന്ന പ്രതികരണംപരിപാടി നിർത്തുകയാണ്,,, ഇന്ന് നമ്മളെ പൊക്കി വെക്കും നാളെ നമ്മളെ പര തെറി വിളിക്കും,,, അതാണ് നമ്മുടെ മലയാളികളിൽ ചിലർ,,,,, എല്ലാവരും ഇല്ല,,, ചിലർ മാത്രം,,,,,, ഇത്രയും കാലം എന്നെ പൊക്കി വെച്ചതിനും ഇപ്പോൾ പര തെറി വിക്കുന്നവർക്കും എന്റെ വിലയേറിയ നന്ദിയുണ്ട്,,, മൗനം,,, അത്,,, പാലികേണ്ട സമയത്ത് നമ്മൾ പാലിക്കണം ,,, അത് ചില സമയങ്ങളിൽ ഗുണം ചെയ്യും,, ഞാൻ തിരിച്ചു വരും ,പുകഞ്ഞുകൊണ്ടിരിക്കുന്ന ചില കൊള്ളികൾ പുറത്തായി എന്ന് എനിക്ക് ബോദ്ധ്യമാകുബോൾ ഞാൻ അതിശക്തമായി തിരിച്ചു വരും,, അതുവരേ,,,, മൗനം,,,,,,
Post Your Comments