സോഷ്യല്‍ മീഡിയയില്‍ ഈ ലോക്ഡൗണ്‍ കാലത്ത് ചര്ച്ചയാകുകയാണ് ബോളിവുഡ് സുന്ദരി പരിനീതി ചോപ്ര. വിവാഹ വേഷത്തില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി താരത്തിന്റെ ചിത്രങ്ങളും അതിനൊപ്പം പങ്കുവച്ച കുറിപ്പുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് കാരണം.
“വധുവായി ഞാന്‍ തയ്യാറാണ്, ഭര്‍ത്താവിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്.അവന്‍ എപ്പോള്‍ വരുമെന്ന വല്ല വിവരവുമുണ്ടോ?” എന്നായിരുന്നു ബ്രൈഡല്‍ ഷൂട്ടിന്റെ ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്.
വിവാഹത്തിന് റെഡിയാണ് വരന്‍ എത്തി എന്ന കമന്റുകളുമായി ആരാധകര്‍ ചിത്രം ഏറ്റെടുത്തു. എന്നാല്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കുകയാണെന്ന പോസ്റ്റും പരിനീതി പങ്കുവച്ചിട്ടുണ്ട്.
Post Your Comments