കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനായി രാജ്യം ഇപ്പോൾ ലോക്ക്ഡൗണിലാണ് ഉള്ളത്. ഇപ്പോഴിതാ ലോക്ക്ഡൗണിൽ ഒത്തിരി പ്രതീക്ഷയും പ്രത്യാശയും നിറച്ച നീണ്ട ഒരു കുറിപ്പെഴുതി പങ്കുവെച്ചിരിക്കുകയാണ് നടി സ്രിന്ദ. ആശങ്കയും ഭീതിയും ഒഴിയാത്ത മനസാണ് എല്ലാവര്ക്കും. ചെറിയ കാര്യങ്ങള്‍ പോലും വലിയ സന്തോഷങ്ങള്‍ക്ക് കാരണമാകും ഇപ്പോള്‍ എന്നാണ് താരം പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം…………………..
‘ഇത് എനിക്ക് മാത്രമാണോ ഇങ്ങനെ അതോ ഈ ലോക്ക്ഡൗണ്‍ അത്ര വലിയ ഒരു റോളര്‍ കോസ്റ്ററാണോ? ഓരോ ദിവസവും എന്റെ വ്യത്യസ്ത പതിപ്പുകളാണ് ഞാന്‍ കാണുന്നത്. വലിയ പ്രതീക്ഷയോടെയായിരിക്കും ചില ദിവസങ്ങളില്‍ എണീക്കുന്നത്. ചില ദിവസങ്ങളില്‍ എന്നേക്കാള്‍ വലിയ മടിച്ചി വേറെയുണ്ടാകില്ല. ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ നോക്കുന്നതാണ് ആകെ ചെയ്യുന്ന പണി. പിന്നെ തല വേദനിക്കുന്നതുവരെ സിനിമയും സീരിസുമൊക്കെ കാണുന്നതാണ് മടുക്കാത്ത കാര്യം. ആശങ്കയുടെ അങ്ങേ തലയ്ക്കല്‍ എത്തുമ്പോള്‍ ഞാന്‍ ഇരുന്ന് ചിന്തിക്കും, ഈ മഹാമാരിയുടെ അടുത്ത ഘട്ടം എന്താവും, ഈ സമയം എന്ന് അവസാനിക്കും. പക്ഷേ ഇതെല്ലാം കഴിയുമ്പോള്‍ എന്റെ ഉള്ളിലെ ആ ചെറിയ ശബ്ദം എന്നോട് പറയും ലോകം ഇതില്‍ നിന്നും സുഖപ്പെടും, ഈ കാലവും കടന്നുപോകും, കൂടുതല്‍ ശക്തരും, അറിവുള്ളവരും അനുകമ്പയുള്ളവരുമായി നമ്മള് എല്ലാവരും ഇതില്‍ നിന്നും തിരിച്ചു വരും.’
നിരവധി പേരാണ് താരത്തിന്റെ കുറിപ്പിനോട് യോജിക്കുന്നുവെന്ന് പ്രതികരിച്ച് എത്തിയിരിക്കുന്നത്. ഒപ്പം നടിയും ഗായികയുമായ രഞ്ജിനി ജോസും ‘ഈ ദിവസങ്ങളില്‍ ഞാനും ഇതുപോലെയൊക്കെയാണ്’ എന്നാണ് പറയുന്നത്.
Post Your Comments