മണി ഹീസ്റ്റിലെ പ്രൊഫസറായി ജയസൂര്യ; നിങ്ങളുടെ കയ്യില്‍ ഈ വേഷം ഭദ്രമാണെന്ന് ആരാധകര്‍

എന്റെ സ്വപ്‌നം ഭാഗികമായി തന്റെ വരയിലൂടെ സാക്ഷാത്കരിച്ച് താമിര്‍' എന്നാണ് ജയസൂര്യ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്

വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടനാണ്‌ ജയസൂര്യ. നെറ്റ്ഫ്‌ലിക്‌സില്‍ ഇപ്പോള്‍ ട്രെന്‍ഡിങായ സ്പാനിഷ് വെബ് സീരിസായ മണി ഹീസ്റ്റില്‍ പ്രൊഫസറായി ജയസൂര്യ. താരം തന്നെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. അതില്‍ പ്രൊഫസറുടെ വേഷത്തില്‍ ജയസൂര്യയുടെ മുഖമാണ് കാണുന്നത്.

‘എന്റെ സ്വപ്‌നം ഭാഗികമായി തന്റെ വരയിലൂടെ സാക്ഷാത്കരിച്ച് താമിര്‍’ എന്നാണ് ജയസൂര്യ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. ജയേട്ടാ, കേരളാ മോഡല്‍ മണി ഹീസ്റ്റ് പ്രതീക്ഷിക്കാമോ?, നിങ്ങളുടെ കയ്യില്‍ ഈ വേഷം ഭദ്രമാണ് തുടങ്ങിയ കമന്റുകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.

Share
Leave a Comment