BollywoodGeneralLatest News

സ്വവര്‍​ഗാനുരാ​ഗിയാണോ എന്ന് അമ്മയ്ക്ക് സംശയം!! നടനെക്കുറിച്ച് സഹോദരങ്ങളുടെ തുറന്നു പറച്ചില്‍

സഞ്ജയ്‌ മയക്ക് മരുന്ന് ഉപയോഗിക്കുമെന്നു പറഞ്ഞ ഒരാളോട് തന്റെ മകന്‍ മദ്യപിക്കുകയോ മയക്ക് മരുന്ന് കൈ കൊണ്ട് തെടുകയോ ചെയ്യില്ലെന്നാണ് നര്‍ഗിസ് പ്രതികരിച്ചത്.

എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് നായകനാണ് സഞ്ജയ് ദത്ത്. ജയില്‍ ശിക്ഷയും മയക്ക് മരുന്ന് മാഫിയ ബന്ധങ്ങളുമെല്ലാം വിവാദങ്ങളില്‍ താരത്തെ നിറച്ചു. എന്നാല്‍ ഇപ്പോള്‍ സഞ്ജയ്യുടെ സഹോദരിമാരായ നമ്രതയും പ്രിയയും താരം ഒരു സ്വവര്‍ഗ്ഗാനുരാഗി ആണോയെന്ന് അമ്മ നര്‍ഗീസ് സംശയിച്ചിരുന്നതായി പറയുന്നു.

സഞ്ജയ് ദത്തിനെ കുറിച്ച്‌ യസ്സന്‍ ഉസ്മാന്‍ തയാറാക്കിയ സഞ്ജയ് ദത്ത്: ദി ക്രേസി അണ്‍ടോള്‍ഡ സ്റ്റോറ ഓഫ് ബോളിവുഡ് ബാഡ് ബോയി എന്ന പുസ്തകത്തിലൂടെയാണ് സഹോദരിമാരുടെ വെളിപ്പെടുത്തല്‍.

നടി നര്‍ഗിസ് ആണ് സഞ്ജയ് ദത്തിന്റെ അമ്മ. മക്കളുടെ ഭാവിയെ മുന്‍നിര്‍ത്തി അഭിനയം അവസാനിപ്പിച്ച താരമാണ് നര്‍ഗീസ്. അമ്മ സഞ്ജയിനോട് എപ്പോഴും കര്‍ക്കശമായിട്ടായിരുന്നു പെരുമാറിയിരുന്നത് സഹോദരങ്ങള്‍ പറയുന്നു. ”ദേഷ്യം തോന്നിയാല്‍ ചീത്ത പറയുകയും ചിലപ്പോള്‍ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമ്മ അവനെ വളരെ അധികം സനേഹിച്ചിരുന്നു. അതു കൊണ്ട് തന്നെ, സഞ്ജയ് മയക്ക് മരുന്നിന് അടിമപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല” നമ്രത്ത് പങ്കുവച്ചു.

എന്നാല്‍ സഞ്ജയിനെ അന്ധമായി അമ്മ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ മയക്കു മരുന്ന് ആരോപണങ്ങള്‍ അമ്മ വിശ്വസിച്ചിരുന്നില്ല. സഞ്ജയ്‌ മയക്ക് മരുന്ന് ഉപയോഗിക്കുമെന്നു പറഞ്ഞ ഒരാളോട് തന്റെ മകന്‍ മദ്യപിക്കുകയോ മയക്ക് മരുന്ന് കൈ കൊണ്ട് തെടുകയോ ചെയ്യില്ലെന്നാണ് നര്‍ഗിസ് പ്രതികരിച്ചത്.

സുഹൃത്തുക്കള്‍ വീട്ടുലെത്തിയാല്‍ മുറി അടച്ച്‌ ഇരുന്നു സംസാരിക്കുന്ന ശീലം സഞ്ജയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജയ്‌ സ്വവര്‍ഗ്ഗ അനുരാഗിയാണോ എന്നുള്ള സംശയം ജനിപ്പിച്ചിരുന്നുവെന്നും ഒരു ദിവസം അമ്മ സുഹൃത്തിനോട് ഇതിനെ കുറിച്ച്‌ പറയുന്നത് താന്‍ കേട്ടുവെന്നും സഹോദരി പ്രിയ പങ്കുവച്ചു. ”എന്തിനാണ് സഞ്ജു സുഹൃത്തുക്കള്‍ വന്നാല്‍ എപ്പോഴും മുറി അടച്ചിരിക്കുന്നത്. എന്താണ് ഇത്ര വലിയ കാര്യം. അവന്‍ സ്വവര്‍ഗ്ഗഅനുരാഗിയല്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്”- പ്രിയ പുസ്തകത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button