മതസ്പര്‍ധ വളര്‍ത്തുന്നതും ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതുമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഒരുലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉള്ള ട്വിറ്റര്‍ അക്കൌണ്ടാണ് താരത്തിനു നഷ്ടമായത്.
‘കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലീസിനെയും അവര്‍ ആക്രമിച്ചു. ഈ മുല്ലമാരെയും സെക്കുലാര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം’, എന്നു കഴിഞ്ഞ ദിവസം രംഗോലി ട്വീറ്റില്‍ കുറിച്ചതാണ് പ്രശ്നത്തിന് കാരണം.
മോദി-ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ നിരന്തരമായി ട്വീറ്റ് ചെയ്യുന്ന വ്യക്തിയാണ് രംഗോലി. മതവിഭാഗീയത വളര്‍ത്തുന്ന പോസ്റ്റുകളുടെ പേരില്‍ താരത്തിനു ട്വിറ്റര്‍ മുന്‍പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ട്വിറ്റര്‍ ദേശ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു രംഗോലിയുടെ പ്രതികരണം.
ഇന്ത്യയില്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും 2024 ലും മോദി അധികാരത്തില്‍ തുടരണമെന്നും കഴിഞ്ഞ ദിവസം രംഗോലി ട്വീറ്റ് ചെയ്തതും വലിയ ചര്‍ച്ചയായിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും മോദി രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സാമ്ബത്തിക രംഗത്തെ കരകയറ്റുമെന്ന് പറഞ്ഞ രംഗോലി തെരഞ്ഞെടുപ്പിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവാക്കേണ്ടി വരുന്നതിനാല്‍ അത് ബഹിഷ്‌കരിക്കാമെന്നും താരം കുറിച്ചു
Post Your Comments