CinemaGeneralLatest NewsMollywoodNEWSUncategorized

ക്രെഡിറ്റ് മുഴുവൻ എപ്പോഴും ദൈവത്തിന് മാത്രം കൊടുക്കാതെ നമുക്കൊപ്പം നിന്ന ആരോഗ്യ പ്രവർത്തകരെ മറക്കാതെ ഇരിക്കുക ; ഷിയാസ് പറയുന്നു

കൊറോണ കാലത്ത് വെറുതെ വീട്ടിൽ ഇരുന്നപ്പോൾ എഴുതാൻ തോന്നിയ ചില എഴുത്തുകൾ

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് ഷിയാസ് കരീം. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ലോക് ഡൗണ്‍ കാലത്ത് വെറുതെ വീട്ടില്‍ ഇരിക്കുമ്പോള്‍ എഴുതാന്‍ തോന്നിയ എഴുത്തെന്ന് പറഞ്ഞായിരുന്നു താരം സൗഹൃദത്തെക്കുറിച്ച് പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം……………………………

ജീവിതത്തിൽ നടന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത് … ചില ആളുകൾ ഉണ്ട് നല്ല സുഹൃത്തുക്കൾ ആയിട്ട് ഒകെ ഇരിക്കും നല്ല സ്നേഹവും അടുപ്പവും കാണിക്കും …. പക്ഷെ കാര്യം കഴിയുമ്പോൾ തിരിഞ്ഞു പോലും നോക്കാറില്ല … സഹായിച്ചതിന്റെ കണക്ക് പറഞ്ഞതല്ല പക്ഷെ കാണിക്കുന്ന സ്നേഹം ആത്മാർത്ഥമായിരിക്കണം എന്നു മാത്രേ പറയാൻ ഉള്ളു … നല്ല വരട്ടെ എല്ലാവർക്കും … സഹോദരൻ ആണ് കൂട പിറപ്പ് ആണ് കൂട്ടുകാരൻ ആണ് എന്നൊക്കെ പറഞ്ഞു പലരും ഒപ്പം വരും … ആവിശ്യം കഴിഞ്ഞാൽ പിന്നീട് തിരിഞ്ഞു നോക്കില്ല … മനുഷ്യരിൽ നന്ദി ഉള്ള വിഭാഗത്തെ മാത്രം ഞാൻ മനുഷ്യൻ എന്നു വിളിക്കുന്നു … പ്രളയം കാലത്ത് നമ്മളെ സഹായിച്ചവരെയും കൊറോണ സമയത്ത് നമ്മളുടെ ഒപ്പം നിന്നവരേം മറക്കാതെ ഇരിക്കുക … ക്രെഡിറ്റ് ദൈവത്തിന് കൊടുക്കാതെ നമ്മുടെ ഒപ്പം നിന്ന ആരോഗ്യ പ്രവർത്തകരെ മറക്കാതെ ഇരിക്കുക … കൊറോണ കാലത്ത് വെറുതെ വീട്ടിൽ ഇരുന്നപ്പോൾ എഴുതാൻ തോന്നിയ ചില എഴുത്തുകൾ

shortlink

Related Articles

Post Your Comments


Back to top button