
ഗായികയായും, നടിയായും അവതാരകയായും, സർവ്വ കലാ വല്ലഭയായി തിളങ്ങുന്ന താരമാണ് റിമി ടോമി. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ ഒട്ടുമിക്ക വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ റിമി ടോമി ഷെയര്‍ ചെയ്ത ഒരു ഫോട്ടോയും അതിനൊപ്പം കുറിച്ച വാക്കുകളുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
‘ഒരു പ്രോഗ്രാം വിഡിയോ ചെയ്യാൻ ഒന്ന് റെഡി ആയതാണ്. മേക്ക്അപ്പ് കൂടിപ്പോയെന്നു പറയല്ലേ. ലിപ്സിറ്റിക് ഇട്ടു, കണ്ണെഴുതി. അത്രേയുള്ളു. ദൈവം സൗന്ദര്യം വാരിക്കോരി തന്നു പോയി. എന്തു ചെയ്യാനാ’.- റിമി കുറിച്ചു.
ചിത്രം പോസ്റ്റു ചെയ്തു മണിക്കൂറുകൾക്കകം നിരവധി പേരാണ് പ്രതികരണങ്ങളുമായെത്തിയത്. റിമിക്ക് മേക്ക്അപ്പിന്റെ ആവശ്യമില്ലെന്നും അല്ലാതെ തന്നെ അതി സുന്ദരിയാണെന്നും റിമി പണ്ടേ പൊളി ആണെന്നും ആരാധകർ പറയുന്നു.
Post Your Comments