കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ രാജ്യത്ത് മേയ് 3 വരെ നീട്ടിയിരിക്കുകയാണ്. ഈ ലോക് ഡൗണ്‍ നാളില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച് തെന്നിന്ത്യന്‍ താരദമ്പതിമാരായ പൂജ രാമചന്ദ്രനും ജോണ്‍ കോക്കെനും. സമൂഹ മാധ്യമത്തിലൂടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജോണ്‍ വിവാഹ വാര്‍ഷികത്തെക്കുറിച്ച് പങ്കുവച്ചത്. ഒരു അവധി ദിവസത്തില്‍ ബീച്ചില്‍ വച്ചെടുത്ത ചിത്രത്തിനൊപ്പം എന്റെ പ്രണയത്തോടൊപ്പമുള്ള ലോക് ഡൗണിന്റെ ഒരു വര്‍ഷം എ ന്നായിരുന്നു ജോണ്‍ കുറിച്ചത്.
എന്നാല്‍ വിവാഹ വാര്‍ഷികത്തില്‍ ജോണിനൊപ്പമുള്ള യാത്രകളും നല്ല നിമിഷങ്ങളുമെല്ലം കോര്‍ത്തിണക്കിയൊരു വീഡിയോ ആയിരുന്നു പൂജ പങ്കുവച്ചത്. അതിനൊപ്പം താരം കുറിച്ചതിങ്ങനെ.. ”കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഞങ്ങളുണ്ടാക്കിയ ഓര്‍മ്മകള്‍ കൊണ്ട് നിറഞ്ഞ് കവിയുകയാണ് എന്റെ ഫോണ്‍. അതിനൊപ്പം ജോണ്‍ നിന്നോട് എനിക്ക് പറയാന്‍ ചിലതുണ്ട്. നിന്നെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിക്കുകയും പഠിക്കാതെ ഇരിക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് എന്റെ ഉള്ളില്‍ നിന്ന് തന്നെ മനോഹരമായി ഫീല്‍ ചെയ്യുകയാണ് അത്. എനിക്ക് പറയാന്‍ ഒരുപാടുണ്ട്. പക്ഷേ നമ്മള് പങ്കുവെക്കുന്ന സ്നേഹവും സംരക്ഷണത്തിനും ഇത്രയും മതി. നിങ്ങള്‍ എന്നെ പ്രകാശപൂരിതയാക്കി എന്നൊരു കാര്യം മാത്രം അറിയാം”.
ലക്കിസ്റ്റാര്‍, ഡി കമ്ബനി എന്നി മലയാള ചിത്രത്തിലും പിസ്സ, നന്പന്, കാഞ്ചന 2 തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള പൂജ രാമചന്ദ്രന് ശ്രദ്ധിക്കപ്പെടുന്നത് തെലുങ്ക് ബിഗ് ബോസിലൂടെയാണ്.
നടി മീര വാസുദേവിന്റെ മുന്‍ ഭര്‍ത്താവായിരുന്നു ജോണ്‍. പൂജയും താരവും നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.
Post Your Comments