സംഗീത പ്രധാന്യമുള്ള നിരവധി സിനിമകളില്‍ സുപ്രധാനമായ കഥാപാത്രങ്ങളെ നെടുമുടി വേണു അവതരിപ്പിച്ചിട്ടുണ്ട്. താന്‍ ചെയ്ത അത്തരം വേഷങ്ങളുടെ വ്യത്യസ്തതയെക്കുറിച്ച് വ്യക്തമാക്കുകയാണ് നെടുമുടി വേണു. നെടുമുടി വേണു എന്നൊരാള്‍ ഒരു സിനിമയിലും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും മലയാളത്തിന്റെ ക്ലാസിക് നടന് പറയുന്നു.
‘ഭരതത്തിലെ കല്ലൂര്‍ രാമനാഥന് എന്ന കഥാപാത്രം ഒരു പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് ആണ്. സര്‍ഗത്തിലെ ഭാഗവതര്‍ പഠിപ്പിക്കുന്ന ആളാണ്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയില്‍ ചെയ്തത് സംഗീതം ആസ്വദിക്കുന്ന ഒരാളായിട്ടാണ്. അപ്പോള്‍ ഈ മൂന്ന് പേരും പാടുമ്പോഴുള്ള ആംഗ്യവിക്ഷേപങ്ങള്ക്ക് വ്യത്യാസമുണ്ട്. ഈ ഒരു സൂക്ഷ്മത്തിലുള്ള വ്യത്യാസം ഈ മൂന്ന് പാട്ടുകാരിലും ഉണ്ടാകണം. ഇല്ലെങ്കില്‍ ഈ മൂന്ന് പാട്ടുകാരും ഒരുപോലെ ഇരിക്കും. ആ ഒരു ബോധം ഓരോ സിനിമ ചെയ്യുമ്പോഴും എന്റെ മനസ്സില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. സവിധം എന്ന സിനിമയില്‍ ഞാന്‍ ഒരു മ്യൂസിക് ഡയറക്ടറുടെ വേഷത്തിലാണ് അഭിനയിച്ചത് അതിനു വേറെ ഒരു രീതിയുണ്ട്. ഇല്ലെങ്കില്‍ ഈ ചെയ്യുന്നതെല്ലാം ഒരു പോലെ ഇരിക്കും. മീശ മാറിയത് കൊണ്ടോ മുടിവെച്ചത് കൊണ്ടോ ആളുടെ രൂപം മാറുമെന്നല്ലാതെ പെര്‍ഫോമന്‍സില്‍ മാറ്റമുണ്ടാകില്ല. എല്ലാത്തിലും ഞാനായിരിക്കും മുമ്പില്‍ നില്‍ക്കുന്നത് എന്റെ ആഗ്രഹം എന്ന് പറയുന്നത് നെടുമുടി വേണു എന്നൊരാള്‍ ഞാന്‍ ചെയ്യുന്ന സിനിമയില്‍ ഉണ്ടാകരുത്. കഥാപാത്രമാല്ലാതെ മറ്റൊരാളെ കാണരുത്’. നെടുമുടി വേണു പറയുന്നു.
Post Your Comments