മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് മഞ്ജു വാരിയര്‍. കലോത്സവത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തുകയും ചുരുങ്ങിയ കാലം കൊണ്ട് ആരാധക പ്രീതി നേടാനും കഴിഞ്ഞ മഞ്ജു വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. പതിനാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തിയ മഞ്ജുവിനു ഇന്നും ആരാധകര്‍ ഏറെയാണ്.
രണ്ടാം വരവില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തിളങ്ങുന്ന മഞ്ജു സോഷ്യല്‍ മീഡിയയിലും സജീവമാണ്. 1997–ലെ മഞ്ജു വാരിയറും 2020–ലെ മഞ്ജുവും തമ്മിലുള്ള താരതമ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് നെന്മാറ മഞ്ജുവിന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ഈ രണ്ടു ചിത്രങ്ങളും തമ്മിൽ 23 വർഷത്തെ വ്യത്യാസമുണ്ട്.
1998ലാണ് മഞ്ജുവിന്റെ സമ്മർ ഇൻ ബെത്‌ലഹേം എന്ന സിനിമ ഇറങ്ങിയത്.ഈ സിനിമയിലെ മഞ്ജുവിന്റെ ലുക്കും 2020ല്‍ ചതുര്‍മുഖം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ ലുക്കും തമ്മിലുള്ള താരതമ്യമാണ് ചിത്രം. സമ്മർ ഇൻ ബെത്‌ലഹേമിലെ അഭിരാമിയായി മഞ്ജുവിനെ ഒരുക്കാൻ രാജേഷും ഉണ്ടായിരുന്നു. 23 വർഷങ്ങൾക്ക് ശേഷം ചതുർമുഖത്തില്‍ മഞ്ജുവിന് മേക്കപ്പ് ഒരുക്കുന്നത് രാജേഷ് നെന്മാറയാണ്.
രഞ്ജീത് കമല ശങ്കര്‍,സലീല്‍ വി. എന്നീ പുതുമുഖ സംവിധായകർ ഒരുക്കുന്ന ചതുര്‍മുഖത്തില്‍ സണ്ണി വെയ്നും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്നു.
Post Your Comments