‘എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ട് ‘; ചാക്കോച്ചന്റെ ഇസകുട്ടന് പിറന്നാൾ ആശംസകൾ നേർന്ന് ഉണ്ണിമായ

നിരവധി പേരാണ് ഇസകുട്ടന് പിറന്നാൾ ആശംസകളുമായി എത്തിയത്.

കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാളാണ് ഇന്ന്.  ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ പതിനാല് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന പേരാണ് ചാക്കോച്ചനും പ്രിയയും നൽകിയത്. നിരവധി പേരാണ് ഇസകുട്ടന് പിറന്നാൾ ആശംസകളുമായി എത്തിയത്.

 

ഇപ്പോഴിതാ നടി ഉണ്ണിമായയും ഇസകുട്ടന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്.
“ എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ടിന് ഒരു വയസാവുന്നു. എന്റെ പൊന്നുബേബി ഇസകുട്ടന് പിറന്നാൾ ആശംസകൾ. നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഡാഡിബോയ് ചാക്കോച്ചനും മമ്മിഗേൾ പ്രിയകൊച്ചിനും ആശംസകൾ,” ഇസകുട്ടനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഉണ്ണിമായ കുറിച്ചു.

Share
Leave a Comment