ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചണ്ഡേലിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഒരുലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള ട്വിറ്റർ അക്കൌണ്ടാണ് നഷ്ടപ്പെട്ടത്.
‘കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലിസിനെയും അവര്‍ ആക്രമിച്ചെന്നും. ഈ മുല്ലമാരെയും സെക്കുലര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം’, എന്നായിരുന്നു രംഗോലി ട്വിറ്ററില്‍ കുറിച്ചത്.
മോദി – ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ നിരന്തരമായി ട്വീറ്റ് ചെയ്യുന്ന രംഗോലിക്ക് മത വിഭാഗീയത വളര്‍ത്തുന്നതിന്‍റെ പേരില്‍ ട്വിറ്റര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്വിറ്റര്‍ ദേശ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാണ് രംഗോലി ഇതിനോട് അന്ന് പ്രതികരിച്ചത്.
ചലച്ചിത്ര സംവിധായക റീമ കഗ്തി, നടി കുബ്ര സെയ്ത്, ജുവല്ലറി ഡിസൈനര്‍ ഫറാഖാന്‍ അലി തുടങ്ങി നിരവധി പേര്‍ ഇവര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ഇവരുടെ ട്വിറ്റർ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
Post Your Comments