ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ജൂഹി റുസ്തഗി. പരമ്പരയിൽ നിന്നും താരം പിന്മാറിയെങ്കിലും താരത്തോടുള്ള ഇഷ്ടത്തിന് യാതൊരു കുറവും ഇല്ല. സോഷ്യൽ മീഡിയയിൽ സജീവമായ ജൂഹി പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചു തുറന്നു പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. പ്രശ്നങ്ങൾക്ക് താരത്തിന്റെ ആരാധകർ നിറഞ്ഞ പിന്തുണ നൽകി കൊണ്ടാണ് രംഗത്ത് വന്നതും.
ഇപ്പോഴിതാ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചൊരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാള് ആര്ട്ടിന് മുന്നില്‍ അതീവ സന്തോഷത്തോടെ നില്ക്കുന്നൊരു ചിത്രമായിരുന്നിത്. ഗുഡ് വൈബ്സ് ഓണ്‍ലി എന്ന് ക്യാപ്ഷനായിരുന്നു ചിത്രത്തിന് ജൂഹി കൊടുത്തത്. മാത്രമല്ല വീട്ടില്‍ സുരക്ഷിതരായിരിക്കാനുള്ള നിര്‍ദ്ദേശവും പങ്കുവെച്ചിരുന്നു.
ലവ് റിയാക്ഷൻ നൽകിക്കൊണ്ടും വിവിധ കമന്റുകൾ നല്കികൊണ്ടുമാണ് ജൂഹിയുടെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തത്. ഒപ്പം ചിത്രത്തിന് ഭാവി വരൻ റോവും ലവ് റിയാക്ഷൻ നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ അടിച്ചു പിരിഞ്ഞതായി സോഷ്യൽ മീഡിയ ചർച്ചകൾ നടത്തിയതിനു പിന്നാലെയാണ് ഇപ്പോൾ റോവ് വീണ്ടും എത്തിയത്. ഇതോടെ ജൂഹിയുടെ പ്രശ്നങ്ങളെല്ലാം തീര്‍ന്ന് സമാധാനത്തിലായോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വീഡിയോസില്‍ നിന്നും നീതി ലഭിച്ചോ എന്നും ആരാധകര്‍ കമന്റുകളിടുന്നുണ്ട്.
Post Your Comments