ലാൽ ജോസ് സംവിധാനം ചെയ്ത നീലതാമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അർച്ചന കവി. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചെങ്കിലും വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് താരം. സിനിമയിൽ നിന്ന് ബ്രേക്കെടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരം വ്ലോഗും വെബ് സീരിസുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താറുണ്ട്.
ലോക്ക് ഡൗൺ കാലത്ത് അമ്മയ്ക്കും അച്ഛനും ഒപ്പം ദില്ലിയിലെ വീട്ടിലാണ് അർച്ചന ഇപ്പോഴുള്ളത്. ക്വാറന്റൈൻകാല വിശേഷങ്ങളും വീട്ടിനുള്ളിലെ രസകരമായ കാഴ്ചയും പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെയ്ക്കാലാണ് താരത്തിന്റെ ഇപ്പോഴത്തെ വിനോദം. ഒപ്പം സൗന്ദര്യ സംരക്ഷണത്തിനായുള്ള ടിപ്സുമായി എത്തുകയാണ് ഇവർ.
View this post on Instagram
love to your parents today but be ready to receive it too @rosamma.jose.33 @josekavi
വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ഒരു സിമ്പിൾ ബ്യൂട്ടി ടിപ്സുമായിട്ടാണ് അർച്ചനയും അമ്മ റോസമ്മയും എത്തിരിക്കുന്നത്. ഏത്തപ്പഴത്തിന്റെ തൊലി ഉപയോഗിച്ചു കൊണ്ടുള്ള ഫേഷ്യൽ രീതിയാണ് അർച്ചനയുടെ അമ്മ പ്രേക്ഷകർക്കായി പങ്കുവെച്ചത്. പഴത്തിന്റെ തൊലി കൊണ്ട് നന്നായി സ്ക്രബ് ചെയ്യാനാണ് താരമാതാവിന്റെ ടിപ്സ്. താൻ ഇത് ആഴ്ചയിൽ ചെയ്യാറുണ്ടെന്നും റോസമ്മ കവി വീഡിയോയിൽ പറയുന്നുണ്ട്.
അർച്ചനയുടെ മുഖത്ത് തന്നെയാണ് റോസമ്മ ഇത് പ്രയോഗിക്കുന്നത്. ഒപ്പം ഏത്തപ്പഴത്തിന്റെ തൊലിയുടെ ഉപയോഗത്തിനെ കുറിച്ചും അർച്ചനയുടെ അമ്മ പറയുന്നു.
മുഖത്തിന് നല്ലത് വരാൻ ഇത് അങ്ങ കഴിച്ചാൽ പോരേ ഇങ്ങനെ തേയ്ക്കണോ എന്ന് അർച്ചന ചോദിക്കുന്നുണ്ട്. എന്നാൽ അതിന്റ ഗുണം പറഞ്ഞ് മനസ്സിലാക്കുകയാണ് റോസമ്മ. തങ്ങളുടെ കുട്ടിക്കാലത്ത് ഏത്തക്കയുടെ തൊലി ഉപയോഗിച്ച് കറി വയ്ക്കുന്നതിനെ കുറിച്ചും മറ്റ് ബാലകാല ഓർമകളും അർച്ചനയുടെ അമ്മ വീഡിയോയിൽ പറയുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനോടൊപ്പം ഏത്തപ്പഴത്തിന്റെ തൊലി കൊണ്ട് പുതിയ വിഭവം ഉണ്ടാക്കുന്നതിന്റെ റെസ്പി കൂടി ഇവർ പങ്കുവെയ്ക്കുന്നുണ്ട്.
Post Your Comments