
സെല്‍ഫിയെടുക്കുക എന്നത് യുവജനങ്ങള്‍ക്ക് ഇന്നൊരു ഹരമാണ്. എന്നാൽ ഒരു സെൽഫിയിലൂടെ ജീവിതം മാറിമറിഞ്ഞ ആളാണ് എറണാകുളം സ്വദേശിയായ അൽക്കു. വെറും ഒരു സെൽഫിയിലൂടെ പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് എടുത്ത സെൽഫിയിലൂടെയാണ് അൽക്കു സോഷ്യൽ മീഡിയയിൽ വൈറലായത്.
ഓട്ടോ ഡ്രൈവറായി എറണാകുളത്ത് ജോലി ചെയ്യുന്ന അൽക്കു സുജിത്ത് വാസുദേവ് ഒരുക്കിയ ഓട്ടോറിക്ഷയിലൂടെ അഭിനയരംഗത്തുമെത്തി. പിന്നീട്, സകലകലാശാല, ആക്‌ഷൻ ഹീറോ ബിജു , ലൗ എഫ്എം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
ഇപ്പോഴിതാ മിഥുൻ മാനുവൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും അൽക്കു പ്രത്യക്ഷപ്പെട്ടു. പ്രതിമകൾ വിൽക്കുന്ന കടയിലെ ജോലിക്കാരനായാണ് താരം എത്തിയത്.
Post Your Comments