വെള്ളിത്തിരയില്‍ ശബ്ദം കൊണ്ടും ഭാവം കൊണ്ടും വില്ലൻ വേഷങ്ങളില്‍ തിളങ്ങിയ നടനാണ് ഷമ്മി തിലകൻ. അഭിനയത്തിന്റെ പെരുന്തച്ചനായ തിലകന്റെ മകന് കൂടിയായ ഷമ്മി ഒരു നര്ത്തകന് ആണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ തൻ ഒരു നർത്തകനുമാണെന്ന് ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് ഷമ്മി തിലകൻ.
അമ്മ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പാദങ്ങളിൽ നമസ്കരിച്ച് അരങ്ങേറ്റം നടത്തുന്ന ചിത്രങ്ങളാണ് നടൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇങ്ങനെയൊരു മുഖം ഷമ്മിക്ക് ഉണ്ടെന്നു വിശ്വസിക്കാനാകുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. എന്‍ നാള് ആരാധകരെ അമ്പരപ്പിച്ച മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. തനിക്ക് നൃത്തം മാത്രമല്ല, ചിത്ര രചനയും, മൃദംഗവും ഗിറ്റാറുമൊക്കെ വശമാണെന്ന് ഷമ്മി മറുപടി നല്‍കിയത്.
ഈ ചിത്രങ്ങൾ കണ്ടിട്ട് ഒരു പ്രമുഖ സംവിധായകന്റെ ചിത്രത്തിൽ താങ്കൾക്ക് അവസരം ലഭിക്കട്ടെ എന്നും ആരാധകര്‍ ആശംസിക്കുന്നുണ്ട്. ‘ഹരിഹരൻ സാർ സംവിധാനം ചെയ്യുവാൻ പോകുന്ന കുഞ്ചന്‍ നമ്പ്യാർ ചെയ്യാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു. ഒരിക്കൽ അദ്ദേഹത്തെ വിളിച്ചു ചോദിക്കുകയും ചെയ്തിരുന്നു..!’ എന്ന് ഷമ്മി തിലകൻ ഇതിനു മറുപടിയായി കുറിച്ചു.
Post Your Comments