സിനിമയിലെ പ്രണയ രംഗങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. പലപ്പോഴും സ്ത്രീയെ അപമാനിക്കുന്ന പദങ്ങള്‍ ഗാനങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്. അത്തരം ഗാനങ്ങള്‍ ആഘോഷമാക്കുകയാണ് യുവതലമുറ. എന്നാല്‍ ഇപ്പോള്‍ അംബേദ്കര്‍ ജയന്തി ദിനത്തില്‍ ആശംസകള്‍ അറിയിച്ച് കന്നഡയിലെ യുവനടന്‍ ധ്രുവ സര്‍ജക്കെതിരെ വിമര്‍ശനവുമായി നടനും സാമൂഹ്യപ്രവര്‍ത്തകനുമായ ചേതന്‍ കുമാര്‍ രംഗത്ത്.
‘കാരാബൂ’ എന്ന ചിത്രത്തിലെ നടി രശ്മിക മന്ദാനക്കൊപ്പമുള്ള “പൊഗാരു” എന്ന ഗാനത്തില്‍ റൗഡി ഹീറോയായി എത്തുന്ന നടന്‍ ധ്രുവ സര്‍ജ നായികയെ ഭീഷണിപ്പെടുത്തി പ്രണയിക്കാന്‍ നിര്‍ബന്ധിക്കുന്ന രംഗമുണ്ട്. ഈ രംഗത്തില്‍ സ്ത്രീയെ നായ, കൃമി എന്ന് വിളിക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
“സ്ത്രീയെ നായ, കുറുക്കന്‍, കൃമി എന്ന് വിളിക്കുന്ന കന്നട നടന്‍.നായികയുടെ മുടി പിടിച്ചു വലിച്ചും കഴുത്ത് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, കൈയ്യേറ്റം ചെയ്യുന്നതുമായ ‘റൊമാന്‍സ്’ അഭിനയിക്കുന്ന നടന്‍, ഇപ്പോള്‍ അംബേദ്കര്‍ ജയന്തി ആശംസിക്കുന്നു. അസ്വസ്ഥം, വിപരീതാര്‍ത്ഥകമായ, മൂഢത” ചേതന്‍ ട്വീറ്റ് ചെയ്തു.
Post Your Comments