ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അകാലത്തില്‍ അന്തരിച്ച ശ്രീദേവി. അമ്മയ്ക്ക് പിന്നാലെ അഭിനയ രംഗത്ത് ചുവടു ഉറപ്പിച്ചിരിക്കുകയാണ് ജാന്‍വി കപൂര്‍. ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ഇഷ്ട താരമായി മാറിക്കഴിഞ്ഞുജാന്‍വി. നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ് പിതാവ്.
അനിയത്തി ഖുശിക്കൊപ്പം രസകരമായ ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് ജാന്‍വി. ടിക്‌ടോക്കില്‍ ട്രെന്‍ഡിംഗ് ആയ #whoisthemostlikely എന്ന ചലഞ്ചിന് ഉത്തരമേകുകയായിരുന്നു ജാന്‍വിയും ഖുശിയും.
ആരാണ് ആദ്യം വിവാഹിതയാകുക, ആര്‍ക്ക് ആദ്യം കുട്ടികളുണ്ടാകും എന്നൊക്കെയാണ് വിഡിയോയിലെ ചോദ്യങ്ങള്‍. ഈ രണ്ട് ചോദ്യത്തിനും ഖുശി എന്നാണ് ഇരുവരും ഒന്നിച്ച് നല്‍കിയ ഉത്തരം. ആര്‍ക്കാണ് മികച്ച ഫാഷന്‍ സെന്‍സ് എന്ന ചോദ്യത്തിനും ഖുശിയുടെ പേര് പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന ആള് ജാന്‍വി എന്നായിരുന്നു ഇരുവരുടെയും ഉത്തരം.
Post Your Comments