ലോകമെങ്ങും ഭയം വിതക്കുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെച്ച വിജയ്യുടെ ബിഗ്ബജറ്റ് ചിത്രം ‘മാസ്റ്റർ’ താരത്തിന്റെ ജന്മദിനത്തില് റിലീസ് ചെയ്തേക്കുമെന്ന് സൂചന,, ചിത്രം ഏപ്രിൽ 9നാണ് ആദ്യം റിലീസ് നിശ്ചയിച്ചിരുന്നത്.
എന്നാൽ തൊട്ട്പിറകെ പിന്നീടുണ്ടായ കോവിഡ് വ്യാപനവും ലോക്ഡൌണും മൂലം ചിത്രം മാറ്റി വെക്കുകയായിരുന്നു,, പുതിയ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നുമില്ല,, അന്ന് മാസ്റ്ററിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന് ലോകേഷ് കനകരാജ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു, ആദ്യം അതിജീവിക്കാം, എന്നിട്ട് ആഘോഷിക്കാം എന്നായിരുന്നു പോസ്റ്റര്‍ പങ്കുവെച്ച സംവിധായകന് അറിയിച്ചത്.
ഇപ്പോൾ പുതുതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ്യുടെ ജന്മദിനത്തിന് ചിത്രം തിയറ്ററുകളിലെത്തിയേക്കുമെന്നാണ് സൂചന,, ജൂണ്‍ 22നാണ് തമിഴ് സൂപ്പര്‍ താരത്തിന്റെ ജന്മദിനം,, താരത്തിന്റെ ജന്മദിനത്തില് ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞാല്‍ ബോക്സോഫീസില്‍ മികച്ച പ്രതികരണം സൃഷ്ടിക്കാന്‍ കഴിയുമെന്ന കണക്ക്കൂട്ടലിലാണ് നിര്‍മാതാക്കള്‍ എന്നും സൂചനകളുണ്ട്.
കൂടാതെ കൊറോണ ഭീതിയിൽ രാജ്യത്തുടനീളം ലോക്ഡൌണ് മെയ് മൂന്ന് വരെ നീട്ടിയിട്ടുണ്ട്,, അതിനാൽ, ചിത്രത്തിന്റെ റിലീസ് തീയതി മൂന്നിന് ശേഷം മാത്രമേ ഔദ്യോഗികമായ് പ്രഖ്യാപിക്കുകയുള്ളൂ,, ലോക്ഡൌണ് പിന്‍വലിച്ചാലും സാമൂഹിക ക്രമം ശരിയായ് വരാന്‍ എടുക്കുന്ന കാല താമസം കൂടി പരിഗണിച്ചാവും നിര്‍മാതാക്കള്‍ റിലീസ് ഡേറ്റ് വിജയ്യുടെ ജന്മദിനത്തിലേക്ക് നീട്ടുന്ന കാര്യം ആലോചിക്കുന്നത്.
Post Your Comments