അൻവർ റഷീദ് സംവിധാനം ചെയ്‌ത ഫഹദ് ഫാസിൽ നായകനായി എത്തിയ ട്രാൻസ് സിനിമയിലെ ക്ലെെമാക്സ് രംഗങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചിലർ ഇങ്ങനെ കുറിച്ചിരുന്നു. ”ഈ ക്ലെെമാക്സ് ചിത്രീകരിക്കാൻ മാത്രം വേണ്ടി എന്തിനാണ് ആംസ്റ്റര്‍ഡാം വരെ പോയത്? ഇവിടെ സെറ്റിട്ടാൽ മതിയായിരുന്നുവല്ലോ എന്ന് ?” എന്നാൽ ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള ഉത്തരമാണ് പുറത്ത് വരുന്നത്.
ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ ചിത്രീകരിക്കാൻ വിമാനം കയറി ആരും ആംസ്റ്റര്‍ഡാം വരെയൊന്നും പോയില്ല. നിങ്ങൾ കണ്ട ആംസ്റ്റർഡാം രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങ് ഫോർട്ട് കൊച്ചിയിലാണ്.
റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ ഷൂട്ട് ചെയ്യുന്നത് പുതിയ നിയമപ്രകാരം അനുവദീയമല്ല. അതിനാൽ ഫോർട്ട്കൊച്ചിയിൽ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിൽ റെഡ് ഡിസ്ട്രിക്ട് ഉണ്ടാക്കിയെടുത്തു. ഫഹദ് ഫാസിൽ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ കൂടി നടക്കുന്ന രംഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഈ സെറ്റിൽ വച്ചാണ്.
Post Your Comments