മലയാളം ബിഗ് ബോസ് സീസണ് 2 വിലെ മികച്ച മത്സരാര്ഥികളില് ഒരാളായിരുന്നു ആര്യ. അവതാരകായി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ ആര്യ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ ഷോയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം പരിക്ക് പറ്റിയത് എങ്ങനെയായിരുന്നെന്ന് കാണിച്ച് തരികയാണ് ആര്യ. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി ഇട്ടിരിക്കുന്ന ചിത്രത്തിലാണ് പില്ലോ ടാസ്കിനിടെ പറ്റിയ മുറിവ് പങ്കുവച്ചിരിക്കുന്നത്. മുറിവ് ഉണങ്ങിയെങ്കിലും കൈ വിരലില്‍ അതിന്റെ പാട് ഉണ്ടായിരുന്നു.
ബിഗ് ബോസില്‍ നിന്നും വീട്ടിലെത്തിയ മാര്‍ച്ച് 22 ന് എടുത്ത ചിത്രമായിരുന്നു ഒന്ന്. അന്ന് മുറിവ് ഉണങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളു. കൂടെ മുറിവിന്റെ പാട് മാത്രമുള്ള ചിത്രമാണ് ഇപ്പോള്‍ ആര്യ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ മുറിവ് എല്ലാ കാലവും ഓര്‍ത്തിരിക്കും. ബിഗ് ബോസിന് നന്ദിയുണ്ടെന്നും അതിന് ക്യാപ്ഷനായി ആര്യ എഴുതി.
ആര്യ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സുജോ മാത്യൂവും അലക്സാന്‍ഡ്രയും തങ്ങളുടെ കൈയിലുള്ള മുറിവിന്റെ പാട് പുറത്ത് വിട്ടിരുന്നു. തലയണ മന്ത്രം എന്ന് പേരിട്ടിരിക്കുന്ന ടാസ്കില് പറ്റിയ മുറിവാണ് ഇവര്‍ പങ്കുവച്ചത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടായിരുന്നു ബിഗ് ബോസ് ടാസ്ക് നല്‍കിയത്. തലയണ ഉണ്ടാക്കാനുള്ള പഞ്ഞിയും മറ്റ് സാമഗ്രികളും കണ്‍വെയര്‍ ബെല്‍റ്റിലൂടെ മത്സരാര്‍ഥികള്‍ക്ക് ലഭിക്കും. രണ്ട് സൈഡുകളില്‍ നിന്നായി രണ്ട് ടീമും ഇത് വേഗം സ്വന്തമാക്കണം. ഇരു ടീമുകളും ശക്തമായ പ്രകടനമാണ് കാഴ്ച വെച്ചത്കൂടുതല് പേര്‍ക്കും ഈ സമയത്തായിരുന്നു കൈകള്‍ക്ക് പരിക്കേറ്റത്.
Post Your Comments