കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ രാജ്യത്ത് മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാറിനെ ബാല്‍ക്കണി സര്‍ക്കാറെന്ന് വിശേഷിപ്പിച്ച് തെന്നിന്ത്യന്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനമെന്നും കമല്‍ഹാസന്‍ പറയുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണിനിടെ നടന്നും കൂട്ടമായും സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകുന്നത് രാജ്യത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ട താരത്തിന്റെ ട്വീറ്റ്
“എല്ലാ ബാല്‍ക്കണി ആളുകളും അടിത്തട്ടിലേക്കും ശ്രദ്ധിക്കണം. ആദ്യം ഡല്‍ഹിയില്‍, ഇപ്പോള്‍ മുംബൈ. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിസന്ധി. ബാല്‍ക്കണി സര്‍ക്കാര്‍ അടിത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കണം” എന്നാണ്.
Post Your Comments