CinemaGeneralLatest NewsNEWS

ഭർത്താവിന് കോവിഡ് ലക്ഷണങ്ങൾ, ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ മടക്കി അയച്ചു; അനുഭവം പറഞ്ഞ് ശ്രിയ ശരൺ

ഭര്‍ത്താവ് ആന്‍ഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടുതുടങ്ങിയത്തോടെ ഉടന്‍ തന്നെ ബാഴ്‌സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ശ്രിയ ശരൺ.  മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുന്ന താരം സോഷ്യൽ മീഡിയിൽ സജീവമാണ്.  ഇപ്പോഴിതാ കൊറോണ രോഗലക്ഷണങ്ങളുളള തന്റെ ഭര്‍ത്താവിനെയുംകൊണ്ട് ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിൽ  പറയുകയാണ് താരം. ഭര്‍ത്താവിനൊപ്പം സ്‌പെയിനിലാണ് നടി താമസിക്കുന്നത്.

ഭര്‍ത്താവ് ആന്‍ഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടുതുടങ്ങിയത്തോടെ ഉടന്‍ തന്നെ ബാഴ്‌സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ അവിടെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു എന്ന് നടി പറയുന്നു.

ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞത് വേഗം ആശുപത്രിയില്‍ നിന്ന് പോകാനാണ്. കൊറോണ ബാധിച്ചിട്ടില്ലെങ്കില്‍ ഇവിടെ നിന്ന് പകരാന്‍ സാധ്യതയുണ്ട് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് വീട്ടില്‍ തന്നെ ഐസോലോഷനില്‍ കഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികില്‍സയും എടുത്തത്. വ്യത്യസ്ത മുറിയില്‍ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു നടി പറഞ്ഞു.

റഷ്യന്‍ സ്വദേശി ആന്‍ഡ്ര കൊശ്ചീവാണ് ശ്രിയയെ വിവാഹം കഴിച്ചത്.

shortlink

Related Articles

Post Your Comments


Back to top button