
ലോക്ക്ഡൗണ്‍ ആണെങ്കിലും താൻ വളരെ സന്തുഷ്ടയാണെന്ന് മലയാളികളുടെ പ്രിയനടി സംവൃത സുനിൽ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റെെനിലാണെങ്കിലും തനിക്കു വേറെ ഒന്നിനും സമയമില്ലെന്നാണ് സംവൃത പറയുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിൽ മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ക്വാറന്റെെൻ അനുഭവം വിവരിക്കുന്നത്.
‘ക്വാറന്റിൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. സത്യത്തിൽ എനിക്ക് ഇതുവരെ വെറുതെ ഇരിക്കാൻ സമയം കിട്ടിയില്ല എന്നതാണ് സത്യം. ഈ സമയം മുഴുവൻ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സാധിച്ചത് തന്നെ വലിയ കാര്യം. സുഖവിവരങ്ങൾ തിരക്കിയവരോട്, ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. എല്ലാം വളരെ വേഗം ശരിയാകുമെന്ന് വിശ്വസിക്കുന്നു.’–സംവൃത കുറിച്ചു.
സംവൃതയുടെ രണ്ടാമത്തെ മകൻ രുദ്രയുടെ ആദ്യ വിഷു കൂടിയാണ് കടന്നുപോയത്. വിഷു ആഘോഷിക്കുന്ന ചിത്രവും നടി ഇതിനൊപ്പം പങ്കുവയ്ക്കുകയുണ്ടായി.
Post Your Comments